ലീഗ് നേതാക്കള്‍ക്കെതിരെ റഹ്മത്തുല്ല ഖാസിമി

മലപ്പുറം: മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുക്കുന്ന പാണക്കാട് റഷീദലി തങ്ങള്‍ക്കെതിരെയും, മുനവ്വറലി തങ്ങള്‍ക്കെതിരെയും റഹ്മത്തുല്ല ഖാസിമി മൂത്തേടം. 10 മിനിറ്റോളം നീണ്ട് നില്ക്കുന്ന വോയ്സ് ക്ലിപ്പിലാണ് റഹ് മത്തുള്ള ഖാസിമി ലീഗ് നേതാക്കള്‍ക്കെതിരെയും പാണക്കാട് തങ്ങന്മാര്ക്കെതിരെയും രംഗത്ത് വന്നിട്ടുള്ളത്. രൂക്ഷ വിമര്‍ശനമാണ് ഖാസിമിയുടെ ശബ്ദസന്ദേശത്തിലുള്ളത്.
ഖാസിമിയുടെ പ്രസംഗം സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്. ഉത്തരേന്ത്യയില്‍ സാമൂഹിക പ്രവര്‍ത്തനം നടത്തുന്ന ലീഗ് ജനപ്രതിനിധികള്‍ക്കെതിരെയും ഖാസിമി രംഗത്തെത്തിയിട്ടുണ്ട്. എവിടെ നിന്നെങ്കിലും കീറ ട്രൗസര്‍ വാങ്ങി ബീഹാറില്‍ വിതരണം ചെയ്ത് അതാണ് സാമൂഹിക സേവനമെന്ന് വിചാരിക്കുകയാണെന്ന് ഖാസിമി പറയുന്നു.
RECENT NEWS

മലപ്പുറം-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന മപ്രം-കൂളിമാട് പാലം തുറന്നു കൊടുത്തു
ഒന്നാം പിണറായി സർക്കാറിന്റെ 2016-17 ബജറ്റിലാണ് പാലം നിർമാണം പ്രഖ്യാപിച്ചത്. തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി 2019ൽ പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം അന്നത്തെ മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിച്ചു.