സി.പി.എം മലപ്പുറം ജില്ലാ കമ്മിറ്റിയംഗം ഇ ജയനെതിരെ വധഭീഷണി

സി.പി.എം മലപ്പുറം  ജില്ലാ കമ്മിറ്റിയംഗം ഇ ജയനെതിരെ  വധഭീഷണി

താനൂര്‍: സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ഇ ജയനെതിരെ നവമാധ്യമങ്ങളിലൂടെ വധഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് പൊലീസും, സൈബര്‍ സെല്ലും കേസെടുത്ത് അന്വേഷണമാരംഭിച്ചു. ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റെക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. താനൂര്‍ സിഐ സി അലവിക്കാണ് അന്വേഷണ ചുമതല.

നിയമസഭ തെരഞ്ഞെടുപ്പുവേളയിലും, തുടര്‍ന്നും നവ മാധ്യമങ്ങളിലൂടെ ഇ ജയനെതിരെ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ വധ ഭീഷണി മുഴക്കിയിരുന്നു. മാത്രമല്ല വ്യക്തിപരമായി അധിക്ഷേപിക്കാനും ശ്രമം നടത്തി. ഈ സംഭവങ്ങള്‍ ചേര്‍ത്താണ് പരാതി നല്‍കിയത്. ഭീഷണി മുഴക്കിയവരെയും,ഷെയര്‍ ചെയ്തവരെയും കണ്ടെത്തുമെന്ന് പൊലീസ് പറഞ്ഞു

Sharing is caring!