നരണിപ്പുഴ കായലില്‍ തോണി മറിഞ്ഞ് മരിച്ച 6കുട്ടികളുംനീന്തല്‍ അറിയാവുന്നവര്‍

നരണിപ്പുഴ കായലില്‍  തോണി മറിഞ്ഞ് മരിച്ച 6കുട്ടികളുംനീന്തല്‍  അറിയാവുന്നവര്‍

മലപ്പുറം: നരണിപ്പുഴ കായലില്‍ തോണി മറിഞ്ഞ് മരണമടഞ്ഞ ആറു കുട്ടികളും നീന്തല്‍ അറിയാവുന്നവര്‍. രക്ഷപ്പെട്ടവര്‍ നീന്തല്‍ അറിയാത്തവരും. കൃസ്തുമസ് അവധി ദിനത്തില്‍ വിരുന്നെത്തിയ സഹോദരിമാരുടെ മക്കളുമൊത്ത് വേലായുധന്‍,കായല്‍ യാത്രക്കിറങ്ങിയത് മക്കളുമൊത്തൊരു ഉല്ലാസ യാത്ര ലക്ഷ്യമിട്ടായിരുന്നു. ചെറുപ്പം മുതല്‍ തോണി തുഴഞ്ഞും, മല്‍സ്യം പിടിച്ചും പരിചയ സമ്പന്ധനായ വേലായുധന്‍ ചെറുപ്രായത്തില്‍ തന്നെ തോണി തുഴയാനും,നീന്താനും വശമുള്ള മകള്‍ വൈഷ്ണയും,സഹോദരന്‍മാരായ ജയന്റെയും,പ്രകാശന്റെയും, മക്കളായ പൂജ,ജനിഷ,പ്രസീന എന്നിവരെയും,വിരുന്നെത്തിയ
ഇവരുടെ സഹോദരി പെരുമുക്ക് സ്വദേശി ദിവ്യയുടെ മകന്‍ ആദിദേവ്,വേലായുധന്റെ ഭാര്യയുടെ സഹോദരിയുടെ മക്കളായ അദിനാഥ്,ശിവഖി,എന്നിവരെയും ,അയല്‍വാസിയായ ഫാത്തിമയെയും കൂട്ടി എട്ട് കുട്ടികളുമായാണ് കായല്‍ കാണിക്കാനായി യാത്ര തിരിച്ചത്.
പത്ത് മീറ്റര്‍ പിന്നിട്ടപ്പോള്‍ തന്നെ തോണി ചെറിയ കാറ്റില്‍ ആടി ഉലയുന്നതായി കണ്ടെന്നും തിരിച്ചു വരാന്‍ ആവശ്യപ്പെട്ടെന്നും കരയിലിരുന്ന് സംഭവം കണ്ട നീര്‍ത്താട്ടില്‍ സുബ്രമണ്യന്‍ പറയുന്നു.

ചെറുതോണിയില്‍ ആവശ്യത്തിലതികം ഭാരം വന്നതും,ചെറിയ കാറ്റില്‍ തോണി ആടി ഉലഞതും,പിന്നീട് തോണി ചരിഞ് തോണിക്കകത്ത് വെള്ളം കയറിയതും പെട്ടെന്നായിരുന്നു. കരയിലിരുന്ന് തോണിയാത്ര വീക്ഷിച്ചിരുന്ന ബന്ധുക്കളും നാട്ടുകാരും സംഭവം നടക്കുന്നതും കുട്ടികള്‍ കരയുന്നതും നേരില്‍ കാണുന്നുണ്ടെന്കിലും ആഴം നിറഞ കായലിന്റെ നടുത്തളത്തിലേക്കെത്തി വെള്ളത്തില്‍ മുങ്ങിക്കൊണ്ടിരിക്കുന്ന സ്വന്തം മക്കളെ രക്ഷിക്കാന്‍ കഴിയാതെ അലമുറയടിക്കാനെ ഇവര്‍ക്കും കഴിഞിരുന്നുള്ളൂ.

തൊട്ടടുത്തായി മീന്‍ പിടിച്ചിരുന്നവര്‍ മറ്റൊരു തോണിയിലെത്തി രക്ഷിക്കാന്‍ ശ്രമം നടത്തിയെന്കിലും രക്ഷിക്കാന്‍ ശ്രമിച്ചവരെയും മരണവെപ്രാളത്തില്‍ കുട്ടികള്‍ കയറിപ്പിടിച്ചത് അവരെയും തളര്‍ത്തി.
നീന്തല്‍ വശമില്ലാത്ത ശിവഖിയും,ഫാത്തിമയും,വലകെട്ടിയ ഒരു കുറ്റിയില്‍ ഏതാനും സമയം പിടിച്ച് നിന്നത് രക്ഷയായി.
രക്ഷാപ്രവര്‍ത്തനത്തിന് എത്തിയവര്‍ക്ക് അവരെ രക്ഷിക്കാന്‍ കഴിഞതും അത് കൊണ്ടാണ്.
പിന്നീട് രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ ആളുകള്‍ എത്തിയപ്പോഴേക്കും എല്ലാം കഴിഞിരുന്നു.
അപകടം നടന്ന സ്ഥലത്ത് നിന്നും ചങ്ങരംകുളം പോലീസിനും,പെരുമ്പടപ്പ് പോലീസിനും,ഫയര്‍ഫോഴ്‌സിനും വിവരം അറിയിച്ചെന്കിലും അതികം കേട്ട് പരിചയമില്ലാത്ത സ്ഥലമായത് കൃത്യസമയത്ത് പോലീസിന് സ്ഥലത്തെത്തുന്നതിനും തടസ്സമായി.
പെരുമ്പടപ്പ് എസ്‌ഐയും സംഘവും സ്ഥലത്തെത്തി,ഏറെ വൈകാതെ ചങ്ങരംകുളം പുത്തന്‍പള്ളി എന്നിവിടങ്ങളിലെ ആംബുലന്‍സുകളും സംഭവസ്ഥലത്തെത്തി.

അപകടസ്ഥലത്തേക്ക് പോലീസ് വാഹനങ്ങളും,സൈറണ്‍മുഴക്കി ആംബുലന്‍സുകളും ചീറിപ്പായുന്നത് കണ്ടാണ് സ്വന്തം നാട്ടുകാര്‍ പോലും സംഭവ സ്ഥലത്തേക്ക് കുതിക്കുന്നത്.
ഏറെ വൈകാതെ യുവാക്കള്‍ ചേര്‍ന്ന് മുങ്ങി പോയവരെ പൊക്കിയെടുത്ത് കരക്കെത്തിച്ച് ആശുപത്രികളിലേക്ക് കയറ്റി വിട്ടെന്കിലും പ്രതീക്ഷകള്‍ എല്ലാം കൈവിട്ടിരുന്നു.
എത്ര കുട്ടികള്‍ തോണിയിലുണ്ടായിരുന്നു എന്ന് കൃത്യമായി പറയാന്‍ വൈകിയത് ആശന്ക സൃഷ്ടിച്ചു.
കൂടുതല്‍ ആളുകള്‍ ഇനിയും ഉണ്ടാകും എന്ന ഊഹം വെച്ച് ആംബുലന്‍സുകളും,മറ്റു വാഹനങ്ങളും സംഭവ സ്ഥലത്തേക്ക് വന്ന് കൊണ്ടിരുന്നു.
സംഭവങ്ങള്‍ വിവരിക്കുമ്പോഴും പരിസരവാസികള്‍ പലരും വിതുമ്പുന്നത് കാണാമായിരുന്നു.

മരണമടഞ്ഞ ആറു കുട്ടികള്‍ക്ക് ഇന്നലെ നാട് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി നല്‍കി. തോണി മറിഞ്ഞ് മരിച്ച കുട്ടികളുടെ മൃതദേഹങ്ങള്‍ വന്‍ ജനാവലിയുടെ ഈറനണിഞ്ഞ കണ്ണുകളെ സാക്ഷി നിറുത്തി സംസ്‌കരിച്ചു.രാവിലെ എട്ട് മണിയോടെ ചങ്ങരംകുളം സണ്‍ റൈസ് ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹങ്ങള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ചങ്ങരംകുളം ആശുപത്രി പരിസരത്ത് നിന്നു. വിലാപയാത്രയോടെയാണ് മൃതദേഹങ്ങള്‍ നരണിപ്പുഴയിലെത്തിച്ചത്.പിന്നീട് പൊതുദര്‍ശനത്തിന് വെച്ച മൃതദേഹങ്ങള്‍ക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ പതിനായിരങ്ങളാണ് ന ര ണിപ്പുഴയിലേക്ക് ഒഴുകിയെത്തിയത്.

കുറച്ച് സമയം മാത്രം ന ര ണിപ്പുഴയില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം ആദിദേവിന്റെ മൃതദേഹം പെരു മുക്കിലെ വീട്ടിലേക്കും, ആ ദിനാഥിന്റെ മൃതദേഹം പനമ്പാട്ടെ വീട്ടിലേക്കും കൊണ്ടുവന്നു. പൂജ, ജനീഷ, പ്രസീന, വൈഷ്ണ എന്നിവരുടെ മൃതദേഹങ്ങള്‍ വൈകീട്ട് അഞ്ച് മണിക്ക് പൊന്നാനി ഈശ്വരമംഗലം ശ്മശാനത്തില്‍ സംസ്‌കരിച്ചു.വിദേശത്ത് ജോലി ചെയ്യുന്ന വൈഷ്ണയുടെ സഹോദരന്‍ വിനീത് ഒന്നരയോടെ സ്ഥലത്തെത്തി. പിന്നീട് പ്രസീനയുടെ സഹോദരി ഭര്‍ത്താവും വിദേശത്ത് നിന്നും എത്തിയതോടെയാണ് സംസ്‌കാര ചടങ്ങുകള്‍ക്ക് തുടക്കമായത്.സംസ്‌ക്കാര ചടങ്ങുകള്‍ നടത്താന്‍ വൈഷ്ണയുടെ തറവാട് മുറ്റത്താണ് വേദിയൊരുക്കിയത്.

Sharing is caring!