മലപ്പുറം പന്താരങ്ങാടിയില്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തു

മലപ്പുറം പന്താരങ്ങാടിയില്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തു

തിരൂരങ്ങാടി: ഹോട്ടല്‍ അടിച്ചു തകര്‍ത്തതായി പരാതി. പന്താരങ്ങാടി കണ്ണാടിത്തടത്തെ കൊടിഞ്ഞി സ്വദേശി വെട്ടിയാട്ടില്‍ അബ്ദുല്‍ ബഷീന്റെ ഉടമസ്ഥതയിലുള്ള ഹോട്ടല്‍ ചൊവ്വാഴ്ച രാത്രി ചിലര്‍ അടിച്ചു തകര്‍ത്തതായി തിരൂരങ്ങാടി പോലീസില്‍ പരാതി നല്‍കിയത്. ഹോട്ടലിന്റെ ഫ്രണ്ട്ഗ്ലാസും കെട്ടിടത്തിന്റെ ഗോവണിയുടെ സിമന്റ് കൈവരിയും സംഘം തകര്‍ത്തിട്ടുണ്ട്. പിന്നാമ്പുറത്തെ ഗ്രില്‍ഡോര്‍ തകര്‍ത്ത് അകത്ത് കയറിയ അക്രമികള്‍ അകത്തുണ്ടായിരുന്ന അലമാറയും പാത്രങ്ങളുമെല്ലാം തകര്‍ക്കുകയും അരിയും മൈദയുമടക്കമുളള ഭക്ഷ്യവസ്തുക്കള്‍ കിണററില്‍ തളളുകയും ചെയ്തിട്ടുണ്ട്. പ്രദേശത്തെ ചിലര്‍ ഇതിനു മുമ്പ് ഈ സ്ഥാപന ഉടമയെ ഭീഷണിപ്പെടുത്തുകയും സ്ഥാപനം നിലനില്‍ക്കണമെങ്കില്‍ പണം നല്‍കണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നതായും ഉടമ പറഞ്ഞു. ബഷീറിന്റെ പരാതിയില്‍ പോലീസ് കേസ്സെടുത്തു.

Sharing is caring!