ആറുമാസം മുമ്പ് വിവാഹം കഴിഞ്ഞ യുവതി ഭര്തൃവീട്ടില് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ചു
മലപ്പുറം:ആറ് മാസം മുംബ് വിവാഹിതയായ യുവതി ഭര്തൃവീട്ടില് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ചു.
നന്നംമുക്ക് തെക്കുമുറി താമസിക്കുന്ന ആനയിക്കല് പടി സുമേഷിന്റെ ഭാര്യ ആതിര(21)ആണ് പൊള്ളലേറ്റ് മരിച്ചത്.
ബുധനാഴ്ച കാലത്ത് പത്ത് മണിയോടെയാണ് സംഭവം.കിടപ്പുമുറിയില് കയറി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു എന്ന് പറയുന്നു.രക്ഷിക്കാന് ശ്രമിച്ച ഭര്ത്താവിനും സാരമായി പൊള്ളലേറ്റു.പാലക്കാട് ജില്ലയിലെ ചെരിപ്പൂര് സ്വദേശി ചക്കഞ്ചേരി ഉണ്ണികൃഷ്ണന്റെ മകളാണ് മരിച്ച ആതിര.
ചങ്ങരംകുളം എഎസ്ഐ കെപി മനേഷിന്റെ നേതൃത്വത്തില് പോലീസെത്തി പ്രഥമിക നടപടികള് പൂര്ത്തിയാക്കിയ മൃതദേഹം തിരൂര് അഡീഷ്ണല് തഹല്സില്ദാര് ഷാജഹാന്റെ നേതൃത്വത്തില് ഇന്ക്വസ്റ്റ് നടത്തിയ മൃതദേഹം മഞ്ചേരി ജില്ലാ ആശുപത്രിയിലേക്ക് പോസ്റ്റുമോര്ട്ടത്തിനയച്ചു.
പോസ്റ്റുമോര്ട്ടത്തിന് ശേഷം വ്യാഴാഴ്ച കാലത്ത് മൃതദേഹം ബന്ധുക്കള്ക്ക് വിട്ട് കൊടുക്കും.
മകളുടെ മരണത്തില് ദുരൂഹതയുണ്ടെന്ന് കാണിച്ച് ഉണ്ണികൃഷ്ണന് നല്കിയ പരാതിയില് പോലീസ് കേസെടുത്ത് അന്യേഷണം ആരംഭിച്ചിട്ടുണ്ട്.
RECENT NEWS
ഓണാഘോഷത്തിനിടെ കുഴഞ്ഞു വീണ യുവ കോളേജ് അധ്യാപകൻ മരിച്ചു
കൊച്ചി: കോളേജിലെ ഓണാഘോഷത്തിന് ഇടയില് അദ്ധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു. തേവര എസ് എച്ച് കോളേജിലെ കൊമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും സ്റ്റാഫ് സെക്രട്ടറിയുമായ ജെയിംസ്. വി. ജോർജ് (38) ആണ് മരിച്ചത്. തൊടുപുഴ കല്ലൂർക്കാട് വെട്ടുപാറക്കല് [...]