പാണക്കാട് റഷീദലി തങ്ങളുടെ പരിഹസിച്ച് കമന്റ് ചെയ്തവര്‍ക്ക് മറുപടി കൊടുത്തത്തിന്റെ പേരില്‍ തന്റെ എസ്.കെ.എസ്.എസ്.എഫ് മെമ്പര്‍ഷിപ്പ് റദ്ദ് ചെയ്തുവെന്ന് യുവാവ്‌

പാണക്കാട് റഷീദലി തങ്ങളുടെ പരിഹസിച്ച് കമന്റ് ചെയ്തവര്‍ക്ക് മറുപടി കൊടുത്തത്തിന്റെ പേരില്‍ തന്റെ എസ്.കെ.എസ്.എസ്.എഫ് മെമ്പര്‍ഷിപ്പ് റദ്ദ് ചെയ്തുവെന്ന് യുവാവ്‌

മലപ്പുറം: പാണക്കാട് റഷീദലി തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹത്തെ പരിഹസിച്ച് കമന്റ് ചെയ്തവര്‍ക്ക് മറുപടി കൊടുത്തത്തിന്റെ പേരില്‍ എസ്.കെ.എസ്.എസ്.എഫ് മെമ്പര്‍ഷിപ്പ് റദ്ദ് ചെയ്തുവെന്ന് യുവാവ്.

എസ്.കെ.എസ്.എസ്.എഫ് ചാപ്പനങ്ങാടി യൂണിറ്റിലെ മുന്‍ജനറല്‍ സെക്രട്ടറിയും എം.എസ്.എഫ് കോട്ടയ്ക്കല്‍ മണ്ഡലം പ്രസിഡന്റുമായ വി.എ വഹാബാണ് തന്റെ എസ്.കെ.എസ്.എസ്.എഫ് മെമ്പര്‍ഷിപ്പ് ഇക്കാരണത്താല്‍ റദ്ദ് ചെയ്തതായി ചൂണ്ടിക്കാട്ടി ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.

പോസ്റ്റിന്റെ പൂര്‍ണരൂപം:
പാണക്കാട് സയ്യിദ് റഷീദലി തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹത്തെ പരിഹസിച്ച് കമന്റ് ചെയ്തവർക്ക് മറുപടി കൊടുത്തത്തിന്റെ പേരിൽ എന്റെ skssf മെമ്പർഷിപ്പ് റദ്ദ് ചെയ്തുവെത്രെ.
കഴിഞ്ഞ 15-12-17നാണ് skssf മെമ്പർഷിപ്പിന് വേണ്ടി ഞാൻ ശാഖാ സെക്രട്ടറി മുഖേന ഓൺലൈൻ വഴി അപേക്ഷ സമർപ്പിച്ചത്. അപേക്ഷ സ്വീകരിച്ചെന്നും പറഞ്ഞ് സംസ്ഥാന കമ്മിറ്റിയുടെ എസ്.എം.എസ് സന്ദേശവും ലഭിച്ചിരുന്നു. അതിന് ശേഷമായിരുന്നു വഖഫ് ബോർഡ് ചെയർമാൻ റഷീദലി തങ്ങൾ മുജാഹിദ് സമ്മേളനത്തിലെ ‘മദ്രസ, പള്ളി, വഖഫ്’ എന്ന സെഷനിൽ പങ്കെടുക്കുന്നതിന്റെ വിശദീകരണവുമായി ബന്ധപ്പെട്ടുള്ള അദ്ദേഹത്തിന്റെ എഫ്.ബി പോസ്റ്റ് എന്റെ ശ്രദ്ധയിൽപ്പെട്ടത്. അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും കുറെ പേരുടെ കമന്റും അതിൽ കണ്ടിരുന്നു. പക്ഷെ അതിൽ നിന്നൊക്കെ വ്യത്യസ്തമായ ഒരു വ്യക്തിയുടെ പേരിലല്ലാത്ത ‘skssf sys gandhikunnu’ എന്ന ഒരു കമ്മിറ്റിയുടെ പേരിലുള്ള അക്കൗണ്ടിൽ നിന്നും ബഹു.തങ്ങളെ പരിഹസിക്കുന്ന രീതിയിലുള്ള ഒരു കമന്റ് കാണാനിടയായി. “എസ്.ഡി.പി.ഐ യുടെ പരിപാടിക്ക് ക്ഷണിച്ചാൽ പോകാൻ പറ്റുമോ തങ്ങളെ” എന്ന പരിഹാസ രൂപേണെയുള്ള ഒരു കമന്റാണ് കാണാൻ സാധിച്ചത്. അത് കൊണ്ട് തന്നെ, 2010 പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എന്റെ നാട്ടിൽ അന്നത്തെ skssf മേഖല നേതാവ് (ഇപ്പോൾ skssf ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ) കെ.ടി ബഹാവുദ്ധീൻ മാസ്റ്റർ എസ്.ഡി.പി.ഐ യുടെ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചതും മത്സരിക്കുന്ന സമയത്ത് “skssf സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി തങ്ങൾ ആശീർവദിച്ച് എസ്.ഡി.പി.ഐ പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കെ.ടി ബഹാവുദ്ധീൻ മാസ്റ്ററെ വിജയിപ്പിക്കണം” എന്ന രീതിയിൽ വരെ അനൗൺസ് ചെയ്തതും സംബന്ധിച്ചുള്ള ഒരു സംഭവം ചുരുക്കമായ രീതിയിൽ അതിൽ മറുപടിയായി ഞാൻ കമന്റ് നൽകുകയും ചെയ്തു. അതിന് ശേഷം skssf ജില്ല ഓർഗനൈസിംഗ് സെക്രട്ടറി ഉൾപ്പെടുയുള്ള പല തലത്തിലുള്ള ഭാരവാഹികൾ എന്നെ ബന്ധപ്പെടുകയും ഞാനിട്ട കമന്റ് പിൻവലിക്കണമെന്നും മാപ്പ് പറയണമെന്നും ആ വിഷയം അവസാനിച്ചതാണെന്നും പറയുകയാണുണ്ടായത്.
മഹല്ല് കമ്മിറ്റിയും മഹല്ല് ഖത്തീബും ശാഖാ skssf കമ്മിറ്റിയും ആ വ്യക്തിക്കെതിരെ ശക്തമായ സംഘടനാ നടപടി സ്വീകരിക്കണമെന്ന് നിരന്തരം അഭ്യർത്ഥിച്ചിട്ടും അദ്ദേഹത്തെ ന്യായീകരിക്കുന്ന നിലപാടായിരുന്നു അന്നത്തെ skssf ജില്ലാ നേതൃത്വത്തിൽ നിന്നുണ്ടായത്. മാത്രമല്ല, skssfകാരനായ മഹല്ല് ഖത്തീബിനെ പുറത്താക്കുന്നതിന് വേണ്ടി മുജാഹിദുകൾക്കൊപ്പവും മഹല്ല് കമ്മിറ്റി വിരുദ്ധർക്കൊപ്പവും ചേർന്ന് ജനങ്ങൾക്കിടയിൽ ഒപ്പ് ശേഖരണം നടത്തുകയും 2010 മുതൽ ഈ നിമിഷം വരെ (27-12-17) യൂണിറ്റ് skssfന്റെ ഒരു പരിപാടിക്കും സഹകരിക്കാത്ത ഒരു യോഗത്തിനും പങ്കെടുക്കാത്ത (മെമ്പർഷിപ്പ് ക്യാമ്പയിൻ ഒഴികെയുള്ള) മഹല്ലിന്റെ ഒരു പരിപാടിയിലും പങ്കെടുക്കാത്ത എസ്.ഡി.പി.ഐക്ക് ഓശാന പാടിയ ഈ വ്യക്തിയെ വീണ്ടും വെള്ളപൂശാനാണോ എന്റെ മെമ്പർഷിപ്പ് റദ്ദ് ചെയ്യുന്നതെങ്കിൽ എനിക്കതിൽ പരിപൂർണ്ണമായ സന്തോഷമേയുള്ളൂ. കാരണം, ഞാൻ മുറുകെ പിടിച്ചത് പാണക്കാട് തങ്ങന്മാരുടെ ആദർശമാണ്.. അവരുടെ നേതൃത്വമാണ്…

ഒരു കാര്യം കൂടി skssf ജില്ല നേതൃത്വത്തിന്റെ അറിവിലേക്ക് പറയാനുള്ളത്,
skssf മെമ്പർഷിപ്പ് ക്യാമ്പയിനുമായി ബന്ധപ്പെട്ട് സംസ്ഥാന കമ്മിറ്റി ഇറക്കിയ സർക്കുലറിൽ ‘എസ്.ഡി.പി.ഐ യുമായി ബന്ധമുള്ള ഒരു വ്യക്തിയിൽ നിന്നും അപേക്ഷ സ്വീകരിക്കരുത്’ എന്നാണ് പറഞ്ഞിട്ടുള്ളത്.
ഇവിടെയിപ്പോൾ എസ്.ഡി.പി.ഐ പിന്തുണയിൽ skssf സംസ്ഥാന പ്രസിഡണ്ടിന്റെ പേര് വരെ ദുരുപയോഗം ചെയ്തവർക്കെതിരെയും, ഒരു വ്യക്തിയുടെതല്ലാതെ skssf കമ്മിറ്റിയുടെ പേരിൽ തന്നെ ബഹു. സയ്യിദ് റഷീദലി തങ്ങളെ പരിഹസിച്ച് കമന്റ് ചെയ്തവർക്കെതിരെയും നടപടി സ്വീകരിക്കാതെ, ആ കമന്റിനെ എതിർത്ത് കൊണ്ട് skssf നേതാവിന്റെ എസ്.ഡി.പി.ഐ ബന്ധം വ്യക്തമാക്കിയ എനിക്കെതിരെ നടപടി സ്വീകരിച്ച് skssf ജില്ലാ നേതൃത്വം കാണിക്കുന്ന ഈ വക്രബുദ്ധി അപാരം തന്നെയാണ്.
ഈ നടപടിയെ അതർഹിക്കുന്ന അവജ്ഞതയോടെ ഞാൻ തള്ളിക്കളയുന്നു.

എന്ന്,
വി.എ വഹാബ്
(പ്രസിഡന്റ്, എം.എസ്.എഫ് കോട്ടക്കൽ മണ്ഡലം കമ്മിറ്റി) &
(മുൻ ജന.സെക്രട്ടറി, എസ്.കെ.എസ്.എസ്.എഫ് ചാപ്പനങ്ങാടി യൂണിറ്റ്)
പൊന്മള ക്ലസ്റ്റർ
ചാപ്പനങ്ങാടി മേഖല
മലപ്പുറം ജില്ല
Ph: 8907 406 507

Sharing is caring!