ഐ.എസ് ഭീകരതക്കെതിരെ മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍ പ്രമേയംപാസ്സാക്കുമെന്ന്

ഐ.എസ് ഭീകരതക്കെതിരെ  മുജാഹിദ് സംസ്ഥാന  സമ്മേളനത്തില്‍  പ്രമേയംപാസ്സാക്കുമെന്ന്

വേങ്ങര: ഐ.എസ് ഭീകരതക്കെതിരെ മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍ പ്രമേയംപാസ്സാക്കുമെന്ന് കെ.എന്‍.എം. സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലകോയ മദനി. ഐ.എസ് ഭീകരതക്ക എതിരെയാണു എന്നും മുജാഹിദ് വിഭാഗം നിലപാട് എടുത്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഐ.എസ് ഭീകരതയും സലഫിസവും ചൂണ്ടിക്കാട്ടി മുജാഹിദ് പ്രസ്താനങ്ങള്‍ക്കെതിരെ ആരോപണങ്ങളുയരുന്നതിന്റെകുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഭീകരത തുടച്ചുനീക്കുകയാണു സംഘടനയുടെ ലക്ഷ്യമെന്നും ഐ.എസ് ഭീകരതക്കെതിരെ ശക്തമായ നിലപാട് എടുക്കല്‍ കൂടിയാണു സമ്മേളനം ലക്ഷ്യംവെക്കുന്നതെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. മുജാഹിദ് പ്രസ്ഥാനങ്ങളുടെ പുനരൈക്യത്തിന് ശേഷമുള്ള പ്രഥമ സംസ്ഥാന സമ്മേളനം എന്ന നിലയില്‍ ഒമ്പതാമത് മുജാഹിദ് സമ്മേളനത്തിന് ഏറെ ചരിത്ര പ്രാധാന്യമുണ്ട്.

ലോകത്ത് പടരുന്ന അസഹിഷ്ണുതയ്ക്കും ഭീകരതയ്ക്കുമെതിരെ പൊതു സമൂഹത്തെ ബോധവല്‍ക്കരിക്കുക എന്ന പ്രധാന ലക്ഷ്യമാണ് സമ്മേളനം ഉന്നമിടുന്നത്. മുജാഹിദ് പ്രസ്ഥാനത്തിന്റെ വിഷന്‍ 2020 സമ്മേളനത്തില്‍ അവതരിപ്പിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജനലക്ഷങ്ങള്‍ക്ക് തല്‍സമയം സമ്മേളനം വീക്ഷിക്കാന്‍ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്. വിദേശരാഷ്ര്ടങ്ങളിലെ ഇസ്‌ലാഹി സെന്ററുകള്‍ മറ്റു കേന്ദ്രങ്ങള്‍ തുടങ്ങിയയിടങ്ങളില്‍ വിപുലമായ സൗകര്യമാണ് ഇതിനായി ഒരുങ്ങുന്നത്.

Sharing is caring!