തോണി അപകടത്തില് മൂങ്ങിമരിച്ച ആറ് കുട്ടികള്ക്ക് നാടിന്റെ യാത്രാമൊഴി
മലപ്പുറം: നാടിനെ കണ്ണീരിലാഴ്ത്തി ചങ്ങരംകുളം നരണിപ്പുഴയില് മുങ്ങിമരിച്ച കുട്ടികള്ക്ക് നാടിന്റെ യാത്രാമൊഴി. രാവിലെ പൊതുദര്ശനത്തിന് വെച്ച മൃതദേഹം കാണാന് ആയിരങ്ങളാണ് ഒഴുകിയെത്തുന്നത്. കുട്ടികളുടെ വീടിനടുത്ത് പ്രത്യേകം തയാറാക്കിയ പന്തലില് ആണ് മൃതദേഹങ്ങള് പൊതുദര്ശനത്തിന് വെച്ചിരിക്കുന്നത്. വൈകുന്നേരം നാലുമണിയോടെ പൊന്നാനി ഈശ്വരമംഗലം ശ്മശാനത്തില് 4 കുട്ടികളുടെ മൃതദേഹങ്ങള് സംസ്കരിക്കും. രണ്ട് കുട്ടികളുടെ മൃതദേഹങ്ങള് നേരത്തെ സംസ്കരിച്ചു. അതേ സമയം സംഭവത്തില് ദുഖം രേഖപ്പെടുത്തി ആലംകോട് നന്നമുക്ക് പഞ്ചായത്തുകളില് ഹര്ത്താല് തുടരുകയാണ്.
മരിച്ചവരുടെ കുടുംബത്തിന് പതിനായിരംരൂപാ വീതം സര്ക്കാര് അടിയന്തര സഹായമായി അനുവദിച്ചു.
ഇന്നലെ വൈകിട്ടാണ് അപകടം നടന്നത്. കോള്പാടത്തു നിന്നുയര്ന്ന നിലവിളികേട്ടു ഓടിയെത്തിയ നാട്ടുകാര്ക്കു എന്താണ് സംഭവിച്ചതെന്നു ആദ്യം മനസിലാക്കാനായില്ല. തോണിമറിഞ്ഞു കുട്ടികള് വെള്ളത്തില് കൈകാലുകളിട്ടടിക്കുന്ന ദാരുണരംഗമാണ് അവര് കണ്ടത്. ഇരുട്ടുമൂടിതുടങ്ങിയതിനാല് വെള്ളത്തില് എത്രപേരുണ്ടെന്ന് തിരിച്ചറിയാനും ആദ്യമായില്ല. നാട്ടുകാര് പെട്ടെന്നു വെള്ളത്തിലേക്കെടുത്ത് ചാടി കയ്യില് കിട്ടിയവരെ കരയിലേക്ക് എത്തിക്കാനുള്ള ശ്രമമായിരുന്നു. ഇരുട്ടുമൂലം ആരാണ് അപകടത്തില്പെ്ടതെന്നും ആദ്യം തിരിച്ചറിയാനായില്ല.കുട്ടികള് വെള്ളം കുടിച്ച് അബോധാവസ്ഥയിലായിരുന്നു. വിവരമറിഞ്ഞ് ചങ്ങരംകുളത്തു നിന്ന് പോലീസ് സംഘവും പൊന്നായില് നിന്നുള്ള ഫയര്ഫോഴ്സ് സംഘവും അപടകസ്ഥലത്തേക്ക് എത്തിയെങ്കിലും അപകടം നടന്ന ബണ്ടിനടുത്തേക്ക് എത്താന് ഏറെ പാടുപെടേണ്ടി വന്നു. ഏഴടിയോളം ആഴത്തില് വെള്ളം കെട്ടിനില്ക്കുന്ന കോള്പാടത്തു നിന്ന് അപകടത്തില്പെട്ടവരെ കരക്കെത്തിക്കുന്നത് ശ്രമകരമായ ജോലിയായിരുന്നു.നീന്തിയും തോണികളിലുമായി കയ്യില് കിട്ടിയവരെ ഏറെ പാടുപെട്ടാണ് കരയിലെത്തിച്ച് വിവിധ വാഹനങ്ങളിലായി ആശുപത്രിയിലേക്ക് മാറ്റിയത്. കുറ്റിപ്പുറത്തെ മിനിപമ്പയില് ശബരിമല സീസണോടനുബന്ധിച്ച് നിയോഗിച്ചിരുന്ന മുങ്ങല് വിദഗ്്ദരെയും അപകടസ്ഥലത്തേക്ക് വരുത്തിയിരുന്നു. ഇവര് എത്തിയ ശേഷം വെള്ളക്കെട്ടില് മുങ്ങി കൂടുതല് പേരില്ലെന്ന് ഉറപ്പു വരുത്തുകയായിരുന്നു. സന്ധ്യയാതോടെ ഇരുട്ടില് രക്ഷാ പ്രവര്ത്തനം ഏറെ ശ്രമകരമായിരുന്നു. അപകടസ്ഥലത്തേക്ക് വാഹനമെത്താതിരുന്നതും രക്ഷാപ്രവര്ത്തകരെ ഏറെ വലച്ചു.
ചങ്ങരംകുളത്ത് ഇന്ന് ഹര്ത്താല്
ചങ്ങരംകുളം: കോള്പ്പാടത്ത് തോണിമറിഞ്ഞു ആറു കുട്ടികള് മരിച്ച സംഭവത്തില് ദു:ഖസൂചകമായി ഇന്നു രാവിലെ ആറു മുതല് വൈകിട്ടു ആറുവരെ ചങ്ങരംകുളത്തും പരിസര പ്രദേശങ്ങളിലും ഹര്ത്താല് ആചരിക്കുമെന്നു വ്യാപാരി വ്യവസായി സമിതിയും ഏകോപനസമിതിയും അറിയിച്ചു.
RECENT NEWS
മലപ്പുറത്തെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ഒരുക്കങ്ങളാവുന്നു. ടീം “മ” രൂപീകരിച്ചു
മലപ്പുറം: “മ” ലൗ, ലെഗസി, ലിറ്ററേച്ചർ എന്ന പേരിൽ മലപ്പുറത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ജില്ലാ ആസ്ഥാനത്ത് ഒരുക്കങ്ങളാവുന്നു. ഇതിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിന് പാണക്കാട് സയ്യിദ് മുനവ്വറലി [...]