ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്ന്; എസ്‌ഐക്കെതിരെ യുവാവിന്റെ പരാതി

പൂകോട്ടുംപാടം: പഴയ പ്രശ്‌നങ്ങളുടെ പേരില്‍ ജീവിതം തകര്‍ക്കാന്‍ പോലീസ് ശ്രമിക്കുന്നതായി യുവാവിന്റെ പരാതി. പോലീസ് അപകീര്‍ത്തിപെടുത്തുന്നതായും ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നും യുവാവ് പറയുന്നു. പൂകോട്ടുംപാടം എസ്‌ഐ അമൃത രംഗനെതിരെയാണ് യുവാവ് പരാതിയുമായി രംഗത്തെത്തിയത്. ഇക്കാര്യം ചൂണ്ടികാട്ടി ഫേസ്ബുക്കിലിട്ട പോസ്റ്റ് വിവാദമാവുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പരാതി വ്യാജമാണെന്നും കെട്ടിചമച്ചതാണെന്നും എസ് ഐ പറഞ്ഞു.
പറന്തോടന്‍ ജസീലാണ് എസ്‌ഐ ക്കെതിരെ പരാതിയുമായി എത്തിയത്. ഡിസംബര്‍ 25നാണ് യുവാവ് വീഡിയോ പോസ്റ്റ് ചെയ്തത്. മുമ്പ് പല കുറ്റകൃത്യങ്ങള്‍ ചെയ്തിരുന്നെങ്കിലും അതില്‍ നിന്നെല്ലാം വിട്ട് മാന്യം ജീവിതം നയിക്കുന്നയാളാണ് താനെന്നും യുവാവ് പറയുന്നു. എന്നാല്‍ പഴയ പ്രശ്‌നങ്ങളുടെ പേരില്‍ തന്നെ സമൂഹ മധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്തുകയാണെന്നും ആളുകള്‍ക്കിടയില്‍ തെറ്റിധാരണ പരത്തുകയാണെന്നും യുവാവ് പറയുന്നു. ജീവിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും യുവാവ് വീഡിയോയില് പറയുന്നുണ്ട്.
വീഡിയോ കാണാം
RECENT NEWS

വെട്ടിനിരത്തിലിനെതിരെ മലപ്പുറത്തെ എ ഗ്രൂപ്പിന്റെ രഹസ്യ യോഗം
മലപ്പുറം: ജില്ലയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഗ്രൂപ്പ് പോരും വീണ്ടും സജീവമാകുന്നു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മതിയായ പ്രാതിനിധ്യം കിട്ടിയില്ലെന്ന് ആരോപിച്ച് എ ഗ്രൂപ്പ് ജില്ലയില്‍ യോഗം ചേര്‍ന്നത്. 300ഓളം [...]