ഉപാധ്യക്ഷയുടെ രാജിക്ക് കാരണം ലീഗിലെ ഭിന്നത

ഉപാധ്യക്ഷയുടെ രാജിക്ക് കാരണം ലീഗിലെ ഭിന്നത

കോട്ടക്കല്‍: നഗരസഭാ ഉപാധ്യക്ഷ ബുഷ്‌റാ ഷബീര്‍ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്ക്കുന്നതായി അറിയിച്ച് പാര്‍ട്ടി നേതൃത്വത്തിന് കത്ത് നല്‍കി. പാര്‍ട്ടിയിലുള്ള ഭിന്നതയാണ് രാജിക്ക് കാരണമായി പറയപ്പെടുന്നത്. ബുഷ്‌റയുടെ ഭര്‍ത്താവ് സഹകരണ അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ പദവികളും രാജിവച്ചിട്ടുണ്ട്.

നഗരസഭ കൗണ്‍സില്‍ എടുക്കുന്ന പല തീരുമാനങ്ങളും ഉപാധ്യക്ഷയായിട്ട് പോലും അറിയുന്നില്ലെന്നാണ് ബുഷ്‌റ ഷബീറിന്റെ പരാതി. നഗരസഭാ ഭരണം യൂത്ത് ലീഗ് കമ്മറ്റിയാണ് നിയന്ത്രിക്കുന്നത്. പൊതുസ്ഥലത്ത് തുകല്‍ വ്യാപാരത്തിന് കെട്ടിടം നിര്‍മിക്കാന്‍ സ്വകാര്യ വ്യക്തിക്ക് അനുമതി നല്‍കിയത് ന്യായീകരിക്കാനാവില്ലെന്നും നഗരസഭയുടെ കാര്യങ്ങള്‍ ഇടനിലക്കാരും ഭൂമികച്ചവടക്കാരും തീരുമാനിക്കുന്ന അവസ്ഥയുണ്ടെന്നും പാര്‍ട്ടി നേതൃത്വവുമായി ചര്‍ച്ച ചെയ്തിട്ട് തീരുമാനമുണ്ടായില്ലെന്നും ബുഷ്‌റ ഷബീര്‍ പറയയുന്നു.

ബാങ്ക് ജീവനക്കാരുടെ സ്ഥലംമാറ്റ വിഷയത്തില്‍ യത്ത് ലീഗ് അനാവശ്യ വാശിപിടിച്ചതാണ് യുഎ ഷബീര്‍ സ്ഥാനങ്ങള്‍ രാജിവയ്ക്കാന്‍ കാരണം. പാര്‍ട്ടി ചിലരുടെ കൈപിടിയില്‍ ഒതുങ്ങിയതായും അദ്ദേഹം ആരോപിക്കുന്നു. ഇരുവരുടെയും രാജി ഒഴിവാക്കാന്‍ ആബിദ് ഹുസൈന്‍ തങ്ങള്‍ എംഎല്‍എ ഇടപെട്ട് ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ച് മുനിസപ്പല്‍ യൂത്ത് ലീഗ് കമ്മിറ്റി ഒന്നടങ്കം കഴിഞ്ഞയാഴ്ച രാജിവെച്ചിരുന്നു. ഇതിന് പുറമെയാണ് നഗരസഭാ ഉപാധ്യക്ഷതയുടെയും ഭര്‍ത്താവിന്റെയും രാജി.

Sharing is caring!