മലപ്പുറത്ത് തോണിമറിഞ്ഞ് മരിച്ച ആറ് കുഞ്ഞുങ്ങളുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്തില്ലെന്ന് മുഖ്യമന്ത്രി

മലപ്പുറത്ത് തോണിമറിഞ്ഞ് മരിച്ച  ആറ് കുഞ്ഞുങ്ങളുടെ മൃതദേഹം  പോസ്റ്റ് മോര്‍ട്ടം നടത്തില്ലെന്ന് മുഖ്യമന്ത്രി

മലപ്പുറം: മലപ്പുറം ചങ്ങരംകുളം നരണിപ്പുഴ കടുക്കുഴി കോളില്‍ തോണി മറിഞ്ഞ് മരിച്ച ആറ് കുട്ടികളുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തട്ടേക്കാട് ബോട്ട്ദുരന്തം ഉണ്ടായപ്പോള്‍ സ്വീകരിച്ചതുപോലെ പോസ്റ്റ്‌മോര്‍ട്ടം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അപകടത്തില്‍ ആറുപേര്‍മരിക്കുകയും ഒരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. രണ്ട് കുട്ടികള്‍ രക്ഷപെട്ടു.മാപ്പാലിക്കല്‍ പ്രകാശന്റെ മകള്‍ പ്രസീന എന്ന ചിന്നു (12)മാപ്പാലിക്കല്‍ ദിവ്യയുടെ മകന്‍ ആഭിദേവ്(8) മാപ്പാലക്കല്‍ വേലായുധന്റെ മകള്‍ വൈഷ്ണ(15)മാപ്പാലിക്കല്‍ ജയന്റെ മകള്‍ പൂജ എന്ന ചിന്നു(15)മാപ്പാലിക്കല്‍ ജയന്റെ മകള്‍ ജനിഷ(11)പനമ്പാട് സ്വദേശി നെല്ലിക്കല്‍ തറയില്‍ ശ്രീനിവാസന്റെ മകന്‍ ആദിനാദ്(14) എന്നിവരാണ് മരിച്ചത്.മാക്കാലിക്കല്‍ വേലായുധന്(55) പരിക്കേറ്റു.നെല്ലിക്കല്‍ തറയില്‍ ശ്രീനിവാസന്റെ മകള്‍ ശിവഖി,വെള്ളക്കടവില്‍ സുലൈമാന്റെ മകള്‍ ഫാത്തിമ എന്നീ കുട്ടികള്‍ രക്ഷപ്പെട്ടു.മരിച്ച ആദിനാഥിന്റെ സഹോദരിയാണ് രക്ഷപ്പെട്ട ശിവഖി.

തോണിമറിഞ്ഞുണ്ടായ ദുരന്തത്തില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ അനുശോചിച്ചു. അത്യന്തം വേദനാജനകമായ ഈ ആകസ്മിക ദുരന്തത്തില്‍ അഗാധമായ ദു:ഖവും വേദനയും രേഖപ്പെടുത്തുന്നതായി അദ്ദേഹം പറഞ്ഞു. മാതാപിതാക്കളുടെയും കുടുംബാംഗങ്ങളുടെയും തീരാസങ്കടത്തില്‍ അവര്‍ക്കൊപ്പം ചേരുന്നു. മൃതദേഹങ്ങള്‍ സൂക്ഷിച്ച ആശുപത്രി സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം ഉടന്‍ പ്രഖ്യാപിക്കുമെന്നും സ്പീക്കര്‍ അറിയിച്ചു. നാടിനെ നടുക്കിയ ദുരന്തത്തില്‍ മരിച്ച കുട്ടികളുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ ഒഴിവാക്കിയതായും സ്പീക്കര്‍ അറിയിച്ചു. മന്ത്രിമാരായ സി. രവീന്ദ്രനാഥും എ.സി. മൊയ്തീനും ആശുപത്രിയിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു.

Sharing is caring!