മുജാഹിദ് സംസ്ഥാന സമ്മേളനം വ്യാഴാഴ്ച്ച തുടങ്ങും
സലഫി നഗര്‍ (കൂരിയാട്): കേരള മുസ്ലിം നവോത്ഥാന മുന്നേറ്റമായ മുജാഹിദ് പ്രസ്ഥാനത്തിന്റെ ഒന്‍പതാമത് ഐതിഹാസിക സംസ്ഥാന സമ്മേളനത്തിന് വ്യാഴം മലപ്പുറം ജില്ലയിലെ കൂരിയാട് പ്രത്യേകം തയ്യാറാക്കിയ സലഫി നഗറില്‍ തുടക്കമാകുമെന്ന് കെ.എന്‍.എം. സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലകോയ മദനി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ‘മതം: സഹിഷ്ണുത, സഹവര്‍ത്തിത്വം, സമാധാനം’ എന്ന പ്രമേയത്തിലാണ് സമ്മേളനം.
സംസ്ഥാനത്തിന്റെ അഷ്ട ദിക്കുകളില്‍ നിന്നായി എത്തുന്ന പ്രതിനിധികള്‍ക്കായി ഏഴ് ലക്ഷം സ്ക്വയര്‍ഫീറ്റില്‍ കൂറ്റന്‍ പന്തല്‍ തയ്യാറായിട്ടുണ്ട്. എണ്‍പത് സെഷനുകളിലായി നടക്കുന്ന സമ്മേളനത്തില്‍ നാന്നൂറ് പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഒരു ലക്ഷം സ്ഥിരം പ്രതിനിധികള്‍ അടക്കം അഞ്ചുലക്ഷം പേര് സമ്മേളനത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എട്ട് വേദികളിലായിട്ടാണ് സമ്മേളനം നടക്കുന്നത്. മുഖ്യവേദിക്ക് പുറമെ സഹിഷ്ണുത, സഹവര്‍ത്തിത്തം, നവോത്ഥാനം, സംസ്കാരം, സാന്ത്വനം, വിചാരം, വിജ്ഞാനം തുടങ്ങി നാമങ്ങളിലാണ് വേദികള്‍ അറിയപ്പെടുക. 28 ന് വൈകിട്ട് 4 മണിക്ക് ജംഇയ്യത്ത് അഹ്ലെ ഹദീസ് അഖിലേന്ത്യാ അദ്ധ്യക്ഷന്‍ മൗലാന അസ്ഗറലി ഇമാം മഹ്ദി അസ്സലഫി സമ്മേളനം ഉദ്ഘാടനം ചെയ്യും. കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി മുഖ്യാതിഥിയായി പങ്കെടുക്കും. കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് ടി.കെ. മുഹ്യുദ്ദീന്‍ ഉമരി അദ്ധ്യക്ഷതവഹിക്കും. സുവനീര്‍ പ്രകാശനം പി.കെ. അബ്ദുറബ്ബ് എം.എല്‍.എയും പുസ്തക പ്രകാശനം അഡ്വ. കെ.എന്‍.എ ഖാദര്‍ എം.എല്‍.എയും നിര്‍വ്വഹിക്കും. മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, ബി.ജെ.പി. ദേശീയ നിര്‍വ്വാഹക സമിതി അംഗം അഡ്വ. പി.എസ്. ശ്രീധരന് പിള്ള, വി.വി. പ്രകാശ്, പി. വാസുദേവന്‍, എ. വിജയരാഘവന്, പി.പി. സുനീര്‍, ഡോ. ഫസല്‍ ഗഫൂര്‍, പി.പി. ഉണ്ണീന്‍, എം.വി. ശ്രേയാംസ് കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.പി. ഉണ്ണിക്കൃഷ്ണന്, വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ. കുഞ്ഞാലന്‍കുട്ടി, വാര്‍ഡ് മെമ്പര്‍മാരായ ഇ. മുഹമ്മദലി, കല്ലന് മുഹമ്മദ് റിയാസ് പങ്കെടുക്കും.
വൈകിട്ട് 6.30ന് സമ്മേളന പ്രമേയത്തെ ആധാരമാക്കി ഇന്റര്‍ഫെയ്ത്ത് ഡയലോഗ് നടക്കും. ന്യൂനപക്ഷ കമ്മീഷന് ചെയര്മാന് ജസ്റ്റിസ് പി.കെ. ഹനീഫ ഉദ്ഘാടനം ചെയ്യും. സ്വാമി അഗ്നിവേശ്, വി.ഡി. സതീശന് എം.എല്‍.എ, മോഹന്‍കുമാര്‍ ഷാര്‍ജ, ഫാദര്‍ സെബാസ്റ്റ്യാന്‍, സ്വാമി വിനിശ്ചലാനന്ദ, ആലങ്കോട് ലീലാകൃഷ്ണന്, രാഹുല്‍ ഈശ്വര്‍, ഡോ. എന്‍.പി. ഹാഫിസ് മുഹമ്മദ് പങ്കെടുക്കും. രണ്ടാം ദിവസമായ വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഖുര്‍ആന്‍ സമ്മേളനം മൗലാന അബ്ദുല്‍ ഗനി ഹൈദരാബാദ് ഉദ്ഘാടനം ചെയ്യും. 12.30ന് പ്രധാന പന്തലില്‍ ആയിരങ്ങളുടെ സാന്നിധ്യത്തില്‍ ജുമുഅ നമസ്കാരം നടക്കും. ഉച്ചതിരിഞ്ഞ് 2.30ന് ഹദീസ് സമ്മേളനം മൗലാന അബൂ സഹ്ബാന്‍ റൂഹുല്‍ ഖുദ്സ് നദ്വി ലക്നൗ ഉദ്ഘാടനം ചെയ്യും. 4ന് നവോത്ഥാന സമ്മേളനം മുന്‍ കേന്ദ്രമന്ത്രിസല്മാന് ഖുര്‍ശിദ് ഉദ്ഘാടനം ചെയ്യും. ഡോ. എം.ജി.എസ്. നാരായണന് മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കും. വൈകിട്ട് 6.30ന് സാംസ്കാരിക സമ്മേളനം മുന്‍ മഹാരാഷ്ട്രാ ഗവര്‍ണര്‍ കെ. ശങ്കരനാരായണന് ഉദ്ഘാടനം ചെയ്യും.
30ന് ശനിയാഴ്ച 8.30ന് പ്രധാന പന്തലില്‍ പഠന ക്യാമ്പ് ആരംഭിക്കും. എം.കെ. രാഘവന് എം.പി., കെ.പി.സി.സി. പ്രസിഡണ്ട് എം.എം. ഹസ്സന്, കാലിക്കറ്റ് യൂനിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍ സംസാരിക്കും. ശാസ്ത്ര സമ്മേളനം ഡോ. സി. അനീസ് ഐ.ആര്.എസും വിദ്യാര്‍ത്ഥിനി സമ്മേളനം ഡോ. അദീല അബ്ദുല്ല ഐ.എ.എസും ഉദ്ഘാടനം ചെയ്യും. സൈബര്‍ കോണ്‍ഫ്രന്‍സ് മലപ്പുറം ജില്ലാ കലക്ടര്‍ അമിത് മീണ ഐ.എ.എസ്. ഉദ്ഘാടനം ചെയ്യും. രാവിലെ 9.30ന് തര്‍ബ്ബിയ്യത്ത് സമ്മേളനം ജംഇയ്യത്ത് അഹ്ലെ ഹദീസ് ജനറല്‍ സെക്രട്ടറി മൗലാന മുഹമ്മദ് ഹാറൂണ്‍ സെനാബിലി ഉദ്ഘാടനം ചെയ്യും. പ്രൊഫഷണല്‍ സ്റ്റുഡന്‍സ് മീറ്റ് സാബിര്‍ ഗഫാര്‍ പഞ്ചാബും മഹല്ല് സമ്മേളനം കേരള വഖഫ് ബോര്‍ഡ് ചെയര്മാന് പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങളും ഉദ്ഘാടനം ചെയ്യും. വിചാര സദസ്സ് ‘ലഹരിക്കെതിരെ ധാര്‍മ്മിക പ്രതിരോധം’ മുന്‍ കെ.പി.സി.സി. പ്രസിഡണ്ട് വി.എം. സുധീരന് ഉദ്ഘാടനം ചെയ്യും. 11 മണിക്ക് കുടുംബ സമ്മേളനം തുറമുഖ മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി, എന്‍.കെ. പ്രേമചന്ദ്രന് എം.പി തുടങ്ങിയവര്‍ പങ്കെടുക്കും.
‘ഭരണഘടന, ജനാധിപത്യം, മതനിരപേക്ഷത’ ചര്‍ച്ച സമ്മേളനം പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. അദ്ധ്യാപക സമ്മേളനം മുഹമ്മദ് ഹനീഷ് ഐ.എ.എസും വനിതാ സമ്മേളനം ബാഷാ സിംഗ് ഡല്‍ഹിയും ഉദ്ഘാടനം ചെയ്യും. വനിതാ സമ്മേളനത്തില്‍ അമ്പതിനായിരം പേര് പങ്കെടുക്കും. രണ്ടു മണിക്ക് മാധ്യമങ്ങളും പൗരാവകാശങ്ങളും സെമിനാര്‍ ഡോ. സെബാസ്റ്റ്യന്‍ പോള്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4ന് യുവജന സമ്മേളനം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
എഴുത്തുകാരുടെ സംഗമം യു.എ ഖാദറും വിദ്യാഭ്യാസ ചര്‍ച്ച അഡ്വ. ടി.പി.എം. ഇബ്രാഹീംഖാനും ഉദ്ഘാടനം ചെയ്യും. ഉമറ സമ്മേളനത്തില്‍ സിറാജ് ഇബ്രാഹീം സേഠ് മുഖ്യാതിഥിയായിരിക്കും.
സമാപന ദിവസമായ ഞായറാഴ്ച രാവിലെ 8.30ന് പ്രധാന പന്തലില്‍ വിദ്യാര്‍ത്ഥി സമ്മേളനം ഡല്‍ഹി ജാമിഅ മില്ലിയ വൈസ് ചാന്‍സലര്‍ ഡോ. തലാത്ത് അഹമ്മദ് ഉദ്ഘാടനം ചെയ്യും. സാമ്പത്തിക സമ്മേളനത്തില്‍ മുന്‍ പി.എസ്.സി ചെയര്മാന് ഡോ. കെ.എസ്. രാധാകൃഷ്ണനും ചരിത്ര സമ്മേളനത്തില്‍ കണ്ണൂര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രനും മുഖ്യാതിഥിയാവും. 11.30ന് വൈജ്ഞാനിക സമ്മേളനം ദേശീയ ന്യൂനപക്ഷ കമ്മീഷന് ചെയര്മാന് സയ്യിദ് ഹൈറുല്‍ ഹസ്സന്രസ്വി ഉദ്ഘാടനം ചെയ്യും. കെ.വി. തോമസ് എം.പി., എം.ഐ. ഷാനവാസ് എം.പി. പങ്കെടുക്കും. നിയമസ സമ്മേളനം ഹൈക്കോര്‍ട്ട് ജഡ്ജ് ജസ്റ്റിസ് അബ്ദുറഹീം ഉദ്ഘാടനം ചെയ്യും.
ന്യൂനപക്ഷ അവകാശ സമ്മേളനം ന്യൂനപക്ഷ വികസന കോര്പറേഷന് ചെയര്മാന് പ്രൊഫ. എ.പി. അബ്ദുല്‍ വഹ്ഹാബ് ഉദ്ഘാടനം ചെയ്യും. രണ്ടുമണിക്ക് മനുഷ്യാവകാശ സമ്മേളനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍ ഉദ്ഘാടനം ചെയ്യും. എം.പി. അബ്ദുസ്സമദ് സമദാനി, അഡ്വ. പി.എ പൗരന്, അഡ്വ. നൗഷാദ് ടി.ഒ പങ്കെടുക്കും. വൈകിട്ട് 4 മണിക്ക് സമാപന പൊതുസമ്മേളനം ‘കാവലാളാവുക സഹവര്‍ത്തനത്തിന്റെ കേരള മാതൃകക്ക്’ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. കെ.എന്‍.എം പ്രസിഡണ്ട് ടി.പി. അബ്ദുല്ലക്കോയ മദനി അദ്ധ്യക്ഷതവഹിക്കും. പത്മശ്രീ എം.എ. യൂസുഫലി, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എം.പിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍, പി.വി. അബ്ദുല്‍വഹ്ഹാബ്, വ്യവസായി എ.പി. ശംസുദ്ദീന്‍ മുഹ്യുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
മുജാഹിദ് പ്രസ്ഥാനങ്ങളുടെ പുനരൈക്യത്തിന് ശേഷമുള്ള പ്രഥമ സംസ്ഥാന സമ്മേളനം എന്ന നിലയില്‍ 9-ാമത് മുജാഹിദ് സമ്മേളനത്തിന് ഏറെ ചരിത്ര പ്രാധാന്യമുണ്ട്. ലോകത്ത് പടരുന്ന അസഹിഷ്ണുതയ്ക്കും ഭീകരതയ്ക്കുമെതിരെ പൊതു സമൂഹത്തെ ബോധവല്‍ക്കരിക്കുക എന്ന പ്രധാന ലക്ഷ്യമാണ് സമ്മേളനം ഉന്നമിടുന്നത്. മുജാഹിദ് പ്രസ്ഥാനത്തിന്റെ ‘വിഷന്‍ 2020’’ സമ്മേളനത്തില്‍ അവതരിപ്പിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജനലക്ഷങ്ങള്‍ക്ക് തല്‍സമയം സമ്മേളനം വീക്ഷിക്കാന്‍ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്. വിദേശരാഷ്ട്രങ്ങളിലെ ഇസ്ലാഹി സെന്ററുകള്‍ മറ്റു കേന്ദ്രങ്ങള്‍ തുടങ്ങിയയിടങ്ങളില്‍ വിപുലമായ സൗകര്യമാണ് ഇതിനായി ഒരുങ്ങുന്നത്.
വാര്‍ത്താ സമ്മേളനത്തില്‍ കെ.എന്‍.എം. ജനറല്‍ സെക്രട്ടറി പി.പി. ഉണ്ണീന്‍കുട്ടി മൗലവി, സ്വാഗതസംഘം വര്‍ക്കിംഗ് ചെയര്മാന് ഡോ. ഹുസൈന് മടവൂര്‍, സി.പി. ഉമര്‍ സുല്ലമി, എ. അസ്ഗറലി, ഡോ. എ.ഐ. അബ്ദുല്‍ മജീദ് സ്വലാഹി, ഹാഷിം ഹാജി ആലപ്പുഴ, പ്രൊഫ.എന്‍.വി.അബ്ദുറഹിമാന്, ഡോ.പി.പി.അബ്ദുല്‍ ഹഖ്, എം.മുഹമ്മദ് മദനി, ഡോ. സുല്‍ഫിക്കര്‍ അലി, നിസാര്‍ ഒളവണ്ണ, സിറാജ് ചേലേമ്പ്ര, ഉബൈദുല്ല താനാളൂര്‍, ശാക്കിര്‍ബാബു കുനിയില്‍, കെ.എം.എ.അസീസ് തുടങ്ങിയവരും പങ്കെടുത്തു.
RECENT NEWS
എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ. നഷ്ടപരിഹാരം നല്‍കുക എന്നത് വിചിത്രമായ നടപടിയാണ്. വലിയ പ്രതീക്ഷയില്‍ യുഡിഎഫ് കൊണ്ടുവന്ന പ്രൊജക്ടാണിത്. നഷ്ടപരിഹാരം നല്‍കുന്നതോടെ പരാജയം [...]