ചങ്ങരംകുളം ഞരണിപ്പുഴയില്‍ തോണി മറിഞ്ഞ് ആറു പേര്‍ മരിച്ചു

ചങ്ങരംകുളം  ഞരണിപ്പുഴയില്‍  തോണി മറിഞ്ഞ്  ആറു പേര്‍ മരിച്ചു

മലപ്പുറം: ചങ്ങരംകുളം ഞരണിപ്പുഴയില്‍ തോണി മറിഞ്ഞ് ആറു പേര്‍ മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. മൂന്നുപേര്‍ നീന്തി രക്ഷപ്പട്ടു.

ചങ്ങരംകുളം സ്വദേശികളായ പ്രസീന, ജെനീഷ, അഭിലാഷ്, വൈഷ്ണവ്, മിന്നു, എന്നിവരാണ് മരിച്ചത്. മരിച്ചവരില്‍ ഒരാളെ തിരിച്ചറിഞ്ഞട്ടില്ല.
ഇന്ന് വൈകീട്ട് അഞ്ചരയോടെയാണ് ഞരണിപ്പുഴയില്‍ അപകടമുണ്ടായത്.

അപകടത്തില്‍ മരിച്ചവരെല്ലാം ബന്ധുക്കളാണെന്നാണ് റിപ്പോര്‍ട്ട്. തോണിയില്‍ ആകെ ഏഴ് യാത്രക്കാരുണ്ടായിരുന്നു. മരിച്ചവരുടെ മൃതദേഹങ്ങള്‍ ചങ്ങരംകുളം അറഫ ആശുപത്രിയിലാണുള്ളത്.

Sharing is caring!