കേക്കും അപ്പൂപ്പനുമായി ജില്ലയിലെ വിദ്യാലയങ്ങളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍
മലപ്പുറം: കേക്ക് മുറിച്ചും സാന്താക്ലോസ് അപ്പൂപ്പനെയൊരുക്കിയും ജില്ലയിലെ വിദ്യാലയങ്ങള്‍ ക്രിസ്മസ് ആഘോഷിച്ചു. ചേങ്ങോട്ടൂര്‍ എ.എം.എല്‍.പി. സ്‌കൂളില്‍ നടന്ന ക്രിസ്മസ് ആഘോഷം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്തംഗം ഷാഹിന അബ്ബാസ് അധ്യക്ഷയായി.
വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്നൊരുക്കിയ ആഘോഷത്തിലെ ഭീമന്‍കേക്ക് വിദ്യാര്‍ഥികള്‍ക്ക് നവ്യാനുഭവമായി.
കോഡൂര്‍: വലിയാട് യു.എ.എച്ച്.എം.എല്‍.പി. സ്‌കൂളിലെ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് ഗ്രാമപ്പഞ്ചായത്തംഗങ്ങളായ കെ. മുഹമ്മദലി, കെ. ഷീന, പ്രഥമാധ്യാപകന്‍ കെ.എം. മുസ്തഫ, അധ്യാപകന്‍ സുബോദ് പി. ജോസഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില് സുരക്ഷ ഉറപ്പാക്കാന് സര്ക്കാര് ഇടപെടണം; കേരളാ പത്രപ്രവര്ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില് സുരക്ഷ ഉറപ്പാക്കാന് സര്ക്കാര് ഇടപെടണമെന്നു കേരളാ പത്രപ്രവര്ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന് ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




