ഭൂമി അനധികൃതമായി തരം മാറ്റുന്നതായപരാതിയില്‍ തെളിവെടുപ്പ് നടത്തി

ഭൂമി അനധികൃതമായി  തരം മാറ്റുന്നതായപരാതിയില്‍ തെളിവെടുപ്പ് നടത്തി

അരീക്കോട്: ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡ് ആലുക്കലില്‍ തണ്ണീര്‍ത്തടങ്ങളില്‍ നെല്‍കൃഷി ചെയ്യാതെ കമുക് തൈകള്‍ വെച്ച് കൂടെ വാഴക്കൃഷിയും നടത്തി ക്രമേണ ഭൂമി തരം മാറ്റുന്നതായി പ്രദേശവാസിയായ വെള്ളാരി മൂസ നല്‍കിയ പരാതിയില്‍ അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.മുനീറയുടെ നേതൃത്വത്തില്‍ പഞ്ചായത്തധികൃതരും വില്ലേജ് ഒഫീസറടക്കമുള്ള റവന്യു അധികൃതരും സ്ഥലം സന്ദര്‍ശിച്ച് തെളിവെടുപ്പ് നടത്തി. അരീക്കോട്-വാഴക്കാട് റോഡിനടുത്തായി ചാലിപ്പാടം മുതല്‍ തലക്കുളം വരെ ഇത്തരത്തില്‍ ഏക്കറ് കണക്കിന് പാടശേഖരം തരം മാറ്റി വില്‍പ്പന നടത്തിയതായി പരാതിയില്‍ പറയുന്നു.
അരീക്കോട് ഗ്രാമപ്പഞ്ചായത്തില്‍ വിവിധ ഭാഗങ്ങളില്‍ വയലുകള്‍ മണ്ണിട്ട് നികത്തി തരം മാറ്റുന്നതായി നിരവധി പരാതികളുണ്ട്.
ഫോട്ടോ: ആലുക്കലില്‍ വയല്‍ തരം മാറ്റി കമുക് കൃഷി ചെയ്തു എന്ന പരാതിയില്‍ പഞ്ചായത്തധികൃതരും റവന്യു ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിക്കുന്നു

Sharing is caring!