അവകാശ സംരക്ഷണത്തിന് വൈജ്ഞാനിക മുന്നേറ്റം അനിവാര്യം: ഹൈദരലി ശിഹാബ് തങ്ങള്‍

അവകാശ സംരക്ഷണത്തിന്  വൈജ്ഞാനിക മുന്നേറ്റം അനിവാര്യം:  ഹൈദരലി ശിഹാബ് തങ്ങള്‍

രാജ്യത്ത് ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ വരെ ലംഘിക്കപ്പെടുന്ന സാഹചര്യത്തില്‍ വൈജ്ഞാനിക മുന്നേറ്റത്തിന് അധഃസ്ഥിത വിഭാഗങ്ങള്‍ മുന്നോട്ട് വരണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. രാജ്യം എല്ലാ പൗരന്മാര്‍ക്കും തുല്യമായ അവകാശങ്ങളാണ് നല്‍കുന്നത്. എന്നാല്‍ ഇത് തിരിച്ചറിഞ്ഞ് ചോദിച്ചുവാങ്ങാനുള്ള വിദ്യാഭ്യാസം നേടിയെടുക്കുന്നതില്‍ പലരും പരാജയപ്പെടുന്നു. സ്വാതന്ത്ര്യത്തിന് ശേഷം ആറുപതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും പലരും അധഃസ്ഥിതരായി തുടരുന്നതില്‍ ഈ അജ്ഞത കാരണമായിട്ടുണ്ട്. ഇതു തിരിച്ചറിഞ്ഞ് സമൂഹത്തില്‍ കൃത്യമായ വൈജ്ഞാനികാവബോധം രൂപീകരിക്കുന്നതിലാണ് പ്രതിരോധ പ്രസ്ഥാനങ്ങളുടെ വിജയം. തങ്ങള്‍ പറഞ്ഞു.
വര്‍ഗീയതയും തീവ്രവാദവുമടക്കമുള്ള പ്രതിലോമ ചിന്താഗതികള്‍ക്ക് സമൂഹത്തില്‍ ഇടം ലഭിക്കാന്‍ കാരണം സമൂഹത്തിന്റെ അജ്ഞതയാണ്. ദാറുല്‍ഹുദാ ഇസ്്ലാമിക് യൂണിവേഴ്സിറ്റിയുടെ ബിരുദദാന സമ്മേളനത്തിന്റെ സമാപന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Sharing is caring!