അനധികൃത ചെത്ത് കളള് പിടികൂടി
വളാഞ്ചേരി: ലൈസന്സില്ലാതെ നിയമവിരുദ്ധമായി കളള് ചെത്തി വില്പ്പന നടത്തിയിരുന്ന ചെത്ത് തോട്ടത്തില് നിന്നും 20 ലിറ്റര് കളളും ചെത്തു പകരണങ്ങളും കുറ്റിപ്പുറം എക്സൈസ് പിടികൂടി .മലപ്പുറം എക്സൈസ് ഇന്റ ലിജന്സിന്റെ രഹസ്യവിവരത്തില് ക്രിസ്തുമസ് പുതുവത്സരത്തോടനുബന്ധിച്ച് സ്പെഷ്യല് ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ചെത്ത് തോട്ടം പിടികൂടിയത് .വകുപ്പിന്റെ അനുമതിയില്ലാതെ എട്ടു തെങ്ങുകളില് നിന്നാണ് ചെത്തി കൊണ്ടിരുന്നത് .എടയൂര് വടക്കുംപുറം കമ്പത്ത് വീട്ടില് കുട്ടി നാരായണന്റെ ഉടമസ്ഥതയിലുളളതാണ് തോപ്പ് .ഇയാള്ക്കെതിരെയും ചെത്ത് തൊഴിലാളിക്കെതിരെയും അബ്കാരി വകുപ്പു പ്രകാരം കേസെടുത്തിട്ടുണ്ട് .പ്രിവന്റീവ് ഓഫീസര് എസ്.ജി. സുനില് ,സിവില് എക്സൈസ് ഓഫീസര്മാരായ ഷിബുശങ്കര്, സജിത്ത്, ഹംസ ,ലതീഷ്, മനോജന് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത് .
RECENT NEWS
എല്ഡിഎഫ് സര്ക്കാര് സ്മാര്ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: എല്ഡിഎഫ് സര്ക്കാര് സ്മാര്ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ. നഷ്ടപരിഹാരം നല്കുക എന്നത് വിചിത്രമായ നടപടിയാണ്. വലിയ പ്രതീക്ഷയില് യുഡിഎഫ് കൊണ്ടുവന്ന പ്രൊജക്ടാണിത്. നഷ്ടപരിഹാരം നല്കുന്നതോടെ പരാജയം [...]