മലപ്പുറം ജില്ലാ സ്കൂള്‍ കലോത്സവ വിധി നിര്‍ണ്ണയങ്ങളില്‍ അഴിമതിയെന്ന്

മലപ്പുറം: ജില്ലാകലോത്സവ വിധിനിര്‍ണ്ണയങ്ങളില്‍ അഴിമതി നടക്കുന്നതായി ആള് കേരള ഡാന്‍സ് ടീച്ചേഴ്സ് ഓര്ഗനൈസേഷന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ചില ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ് മത്സരഫലത്തെ നിയന്ത്രിക്കുന്നത്.
വിധികര്‍ത്താക്കളെ നിയമിക്കുന്നതില്‍ ജില്ലയില്‍ ഇത്തവണ വീഴ്ച സംഭവിച്ചു. ജില്ലാതല മത്സരങ്ങളില്‍ അപ്പീല്‍ പരിഗണിക്കപ്പെടുമ്പോള്‍ ആദ്യം രണ്ട്, മൂന്ന്, നാല് സ്ഥാനക്കാരുടെ അപേക്ഷകളാണ് പരിഗണിക്കേണ്ടത്.
എന്നാല്‍ അത്തരം അപക്ഷകരെ തള്ളി അഞ്ചാം സ്ഥാനക്കാരുടെ അപ്പീലുകള്‍ അനുവദിച്ച് തീര്‍പ്പാക്കുന്ന നടപടിയാണ് സംഘാടകര്‍ സ്വീകരിക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ വിധികര്‍ത്താക്കള്‍ വിധി
പ്രസ്താവിക്കുകമാത്രമാണുണ്ടായിരുന്നത്. അഭിപ്രായപ്രകടനം നടത്താറില്ലായിരുന്നു. ഇത്തവണ അതുമാറി വിധികര്‍ത്താക്കള്‍ നൃത്താദ്ധ്യാപകരെ ഒന്നടങ്കം പരിഹസിക്കുന്ന പ്രസ്താവനകള്‍ നടത്തി.
ഇത്തരം നടപടികള്‍ക്കെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിക്കണമെന്ന് ഡാന്‍സ് ടീച്ചേഴ്സ് ഓര്ഗനൈസേഷന് ഭാരവാഹികള്‍ പറഞ്ഞു.വാര്‍ത്താസമ്മേളനത്തില്‍ പത്മനാഭന് അങ്ങാടിപ്പുറം, കലാമണ്ഡലം സുശീല, കലമാണ്ഡലം അംബിക, ബാബുരാജ് ഇടിഞ്ഞിലം, ശിവദാസ് മഞ്ചേരി തുടങ്ങിയവര്‍ പങ്കെടുത്തു.
RECENT NEWS

ചേലാകർമം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതു താല്പര്യ ഹർജി കേരള ഹൈക്കോടതി തള്ളി
കൊച്ചി: ആൺകുട്ടികളുടെ ചേലാകർമം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതു താല്പര്യ ഹർജി കേരള ഹൈക്കോടതി തള്ളി. വെറും പത്രവാർത്തകൾ അടിസ്ഥാനമാക്കിയുള്ള ഹരജി നിയമപരമായി നിലനിൽക്കില്ലെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതി ഹർജി തള്ളിയത്. യുക്തിവാദി [...]