തീരദേശ പോലീസ് ഉണര്‍ന്നു, ഒരാഴ്ചക്കിടെ പൊളിച്ചത് 15 മണല്‍ക്കടത്ത് തോണികള്‍

തീരദേശ പോലീസ് ഉണര്‍ന്നു,  ഒരാഴ്ചക്കിടെ പൊളിച്ചത്  15 മണല്‍ക്കടത്ത് തോണികള്‍

തിരൂര്‍: തീരദേശ പോലീസ് ഉണര്‍ന്നതോടെ ഭാരതപ്പുഴയിലെ അനധികൃത മണല്‍ കൊള്ളക്കാര്‍ മണ ലൂറ്റിന് ഉപയോഗിച്ചിരുന്നവഞ്ചികള്‍ പുഴയില്‍ താഴ്ത്തി പോലീസിന്റെ കണ്ണുവെട്ടിക്കുന്നു. പുഴയില്‍ മണല്‍ വഞ്ചികള്‍ മുക്കിയിട്ട വിവരം അറിഞ്ഞ മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ട് വ ഞ്ചികള്‍ കണ്ടെത്തി നശിപ്പിക്കാന്‍ പൊന്നാനി തീരദേശ പോലീസിനു നിര്‍ദ്ദേശം നല്‍കി.ഇതിന്റെ അടിസ്ഥാനത്തില്‍ തിരൂര്‍ പോലീസിന്റെ സഹായത്തോടെ നടത്തിയതെരച്ചിലില്‍ ഒരാഴ്ചക്കുള്ളില്‍ വെള്ളത്തില്‍ മുക്കിയിട്ട നിലയില്‍ കണ്ടെത്തിയ 10 വഞ്ചികളും കരയില്‍ കണ്ട അഞ്ച് വഞ്ചികളും ജെ.സി.ബി.ഉപയോഗിച്ച് പൊളിച്ചു. ഇന്നലെ മാത്രം 10 വഞ്ചികളാണ് പൊളിച്ചത്.നേരത്തെ ഭാരതപ്പുഴയിലെ താഴത്തറ കടവില്‍ നാന്നാണ് അഞ്ച് വഞ്ചികള്‍ പൊളിച്ചത്.ഇന്നലെ ബീരാഞ്ചിറകടവില്‍ നിന്നാണ് കരയില്‍ കയറ്റിയതുള്‍പ്പെടെ 10 വഞ്ചികള്‍ പൊളിച്ചത്.സംയുക്ത റെയിഡില്‍ കോസ്റ്റല്‍ പോലീസ് സ്റ്റേഷനിലെ എസ്.ഐ.ശശീന്ദ്രന്‍ നേതൃത്വം നല്‍കി.

Sharing is caring!