ചാലിയാറില്‍ കക്ക വാരാനിറങ്ങിയ അധ്യാപകന്‍ മരിച്ചു

മലപ്പുറം: ചാലിയാര്‍ പുഴയില്‍ കക്ക വാരാനിറങ്ങിയ അധ്യാപകന്‍ ഒഴുക്കില്‍ പെട്ട് മരിച്ചു. ഒളവട്ടൂര്‍ പുതിയേടത്ത് പറമ്പ് ആരോടിക്കുന്നത്ത് എന്‍ കുഞ്ഞന്റെ മകന്‍ സജീഷ് (29) ആണ് ഇന്നലെ വൈകുന്നേരം കൊണ്ടോട്ടി വാഴയൂര്‍ തിരുത്തിയാട് നെച്ചിക്കടവില്‍ ഒഴുക്കില്‍ പെട്ടത്.
പുഴക്കരയില്‍ വസ്ത്രവും മൊബൈലും കണ്ടതിനെത്തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ 6.30 മണിയോടെയാണ് സജീഷിന്റെ മൃതദേഹം കണ്ടെടുത്തത്.അടിയൊഴുക്ക് ശക്തമായ ഈ ഭാഗത്ത് നാട്ടിലെ പരിചയസമ്പന്നര്‍ പോലും ഇറങ്ങാറില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
വാഴക്കാട് ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകനാണ്.സജീഷിന്റെ വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷമായിട്ടില്ല.മാതാവ്.തങ്ക.ഭാര്യ:സരിത.സഹോദരി:സ്മിത.ഏക സഹോദരന്‍ സനില്‍ 2014 സെപ്തംബര്‍ 25 ന് രാത്രി ഉറക്കത്തില്‍ മരണപ്പെട്ടിരുന്നു.മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് കൈമാറും. ശേഷം ഇന്ന് വൈകിട്ടോടെ മൃതദേഹം മറവ് ചെയ്യും.
മരണ വിവരം അറിഞ്ഞ് സജീവ് പഠിപ്പിക്കുന്ന വാഴക്കാട് ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകനും വിദ്യാര്‍ഥികളും വീട്ടിലേക്കെത്തി. ഇന്നലെ രാത്രിയോടെയാണ് സ്‌കൂളധികൃതര്‍ മരണ വിവരം അറിയുന്നത്.
RECENT NEWS

കരിപ്പൂരില്‍ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്തിയ 45 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി
കരിപ്പൂര്‍: അബുദാബിയില്‍ നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാന്തതില്‍ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 863 ഗ്രാം സ്വര്‍ണമിശ്രിതം പിടികൂടി. കോഴിക്കോട് കല്ലാച്ചി സ്വദേശിയായ ചെറിയതയ്യില്‍ ഷമീമില്‍ (26) ആണ് സ്വര്‍ണം കടത്താന്‍ [...]