അന്‍വര്‍ എംഎല്‍എയെ ചൊല്ലി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയില്‍ ബഹളം

അന്‍വര്‍ എംഎല്‍എയെ ചൊല്ലി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയില്‍ ബഹളം

മലപ്പുറം: പിവി അന്‍വര്‍ എംഎല്‍എ ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നിലപാടിനെ ചൊല്ലി യോഗത്തില്‍ ബഹളം. പിവി അന്‍വറിനോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിക്ക് മൃതുസമീപനമുണ്ടെന്ന് ആരോപിച്ചാണ് എ,ഐ ഗ്രൂപ്പ് ചേരി തിരിഞ്ഞ് ബഹളമുണ്ടാക്കിയത്.

കെപിസിസി അംഗങ്ങള്‍, ബ്ലോക്ക് പ്രസിഡന്റുമാര്‍, ഡിസിസി ഭാരവാഹികള്‍ എന്നിവരുടെ യോഗത്തിലാണ് സംഭവം. ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാതലത്തില്‍ തീരദേശത്ത് നടത്തുന്ന പദയാത്ര സംബന്ധിച്ചാണ് യോഗം വിളിച്ചിരുന്നത്.

കോഴിക്കോട് ജില്ലാ കമ്മറ്റി എംഎല്‍എ ക്കെതിരെ ശക്തമായ പ്രതിഷേധം നടത്തുമ്പോള്‍ മലപ്പുറം ഇടപെടുന്നില്ലെന്ന് ഐ ഗ്രൂപ്പ് ആരോപിച്ചു. യോഗത്തില്‍ തര്‍ക്കം മുറുകിയതോടെ ഡിസിസി പ്രസിഡന്റ് ഇടപെട്ട് ബഹളം അവസാനിപ്പിച്ചു. വിഷയത്തില്‍ ജനുവരിയില്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്താനും പ്രതിപക്ഷ നേതാവിനെ കാണാനും യോഗത്തില്‍ തീരുമാനിച്ചു.

Sharing is caring!