ഫ്രാന്‍സിസ് ഓണാട്ടിന് അഗ്രോഗ്രീന്‍ മാധ്യമ പുരസ്‌ക്കാരം

ഫ്രാന്‍സിസ് ഓണാട്ടിന്  അഗ്രോഗ്രീന്‍ മാധ്യമ പുരസ്‌ക്കാരം

കോഴിക്കോട്: കൃഷിക്കും ചെടികള്‍ക്കുമുള്ള ഹോമിയോമരുന്ന് നിര്‍മാതാക്കളായ കോഴിക്കോട് ഗ്രീന്‍കെയര്‍ അഗ്രോലാബ് ഏര്‍പ്പെടുത്തിയ അഗ്രോഗ്രീന്‍ അച്ചടി മാധ്യമ പുരസ്‌ക്കാരം മംഗളം മലപ്പുറം ലേഖകന്‍ ഫ്രാന്‍സിസ് ഓണാട്ടിന്. 2016മാര്‍ച്ച് 22മുതല്‍ 25വരെ മംഗളംദിനപത്രത്തില്‍ പ്രസിദ്ദീകരിച്ച ‘കൊലക്കൊല്ലികള്‍ കാടിറങ്ങുമ്പോള്‍’ എന്ന പരമ്പരയാണ് പുരസ്‌ക്കാരത്തിന് അര്‍ഹമായത്. അടുത്ത മാസം കോഴിക്കോട് നടക്കുന്ന ചടങ്ങില്‍വെച്ച് പുരസ്‌ക്കാരം സമ്മാനിക്കുമെന്ന് ഗ്രീന്‍കെയര്‍ അഗ്രോലാബ് മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു.

വനംകാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട മികച്ച വാര്‍ത്തകളാണ് അവാര്‍ഡിന് പരിഗണിച്ചത്. മികച്ച ദൃശ്യമാധ്യമ പുരസ്‌ക്കാരം മാതൃഭൂമി ന്യൂസിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ എം.കമലിനാണ്. ആജ്കാ പുരസ്‌ക്കാരം, സാഹിത്യഭൂമി ചെറുകഥാപുരസ്‌ക്കാരം, നാസ്‌കോ പുരസ്‌ക്കാരം, വനനദീജല സംരക്ഷണ സമിതി പുരസ്‌ക്കാരം, സൗഹൃദയവേദി പുരസ്‌ക്കാരം, ഇന്ത്യന്‍ വെറ്റിനറി ഫാം പുരസ്‌ക്കാരം, പാലൂര്‍ കളരിക്കല്‍ പുരസ്‌ക്കാരം, റാഫ് പുരസ്‌ക്കാരം, പ്രതിഭാ പുരസ്‌ക്കാരം, ഇസ്‌ക്ര മാധ്യമ പുരസ്‌ക്കാരം, പരിസ്ഥിതി ക്ലാസിക് പുരസ്‌ക്കാരം, ചെമ്പകം പുരസ്‌ക്കാരം, മലബാര്‍ വിഷന്‍ പുരസ്‌ക്കാരം, ആശ്രയ ചെറുകഥ പുരസ്‌ക്കാരം, കര്‍ഷക കോണ്‍ഗ്രസ് പുരസ്‌ക്കാരം, ചെങ്ങര സാംസ്‌കാരിക വേദി മാധ്യമ പുരസ്‌ക്കാരം, സാഹിതി കലാപുരസ്‌ക്കാരം, ക്ലാസിക് മാധ്യമ പുരസ്‌ക്കാരം എന്നിവ മുമ്പ് ഫ്രാന്‍സിസ് ഓണാട്ടിന് ലഭിച്ചിരുന്നു.തച്ചന്‍പാറ മണ്ഡപത്തില്‍ കുടുംബാഗവും ഓട്ടന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ അധ്യാപികയുമായ മോളിയാണ് ഭാര്യ. മക്കള്‍: ഫെമി റോസ്(ഐയിംസ്ഡല്‍ഹി), സുമി(ഹൈദരാബാദ്).

Sharing is caring!