മയിലിനെവെടിവെച്ച്പിടിച്ച് കശാപ്പ്‌ചെയ്ത ഇറച്ചിയുമായി രണ്ടുപേര്‍ എടക്കരയില്‍ പിടിയില്‍

നിലമ്പൂര്‍: മയിലിനെവെടിവെച്ച്പിടിച്ച് കശാപ്പ്‌ചെയ്ത ഇറച്ചിയുമായി രണ്ടുപേര്‍ എടക്കരയില്‍ പിടിയില്‍. കൃഷിയിടത്തില്‍ നിന്നു പെണ്‍ മയിലിനെ വെടിവച്ചുക്കൊന്ന കേസില്‍ രണ്ടു പേരെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. മുത്തേടം നന്പൂരിപ്പൊട്ടി കുന്നേകാടന്‍ സുധീഷ് (33), ആലുവ ഇടക്കുന്ന് സ്വദേശി ജോഷി പി. ഡേവിസ് (45) എന്നിവരെയാണ് നിലമ്പൂര്‍ റേഞ്ച് ഓഫീസര്‍ എം.പി രവീന്ദ്രനാഥും സംഘവും അറസ്റ്റ് ചെയ്തത്. വേടയാടാന്‍ ഉപയോഗിച്ച നാടന്‍ തോക്കും പതിനഞ്ച് തിരകളും മറ്റു അനുബന്ധ സാധനസാമഗ്രികളും നാലര കിലോ മയിലിറച്ചിയും പിടിച്ചെടുത്തിട്ടുണ്ട്. വേട്ടക്ക് ഉപയോഗിച്ച തോക്ക് ആലുവയില്‍ നിന്നു ജോഷി പി. ഡേവിസ് വാങ്ങിയതാണ്. വനത്തില്‍ തോക്കുമായി മാവോയിസ്റ്റുകള്‍ നില്‍ക്കുന്നതായി എടക്കര പോലീസിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് വ!്യാഴാഴ്ച രാത്രി പോലീസ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ഞായറാഴ്ചയാണ് ഇരുവരും മയിലിനെ വേട്ടയാടി വീഴ്ത്തിയത്. ഇറച്ചിയെടുത്ത ശേഷം അവശിഷ്ടഭാഗങ്ങള്‍ കൃഷിയിടത്തില്‍ കുഴിച്ചിട്ടു. ഇറച്ചി പിന്നീട് ഫ്രിഡ്ജില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. പ്രതികളെ പോലീസ് വെള്ളിയാഴ്ച വനം വകുപ്പിനു കൈമാറി. മഞ്ചേരി വനം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. വനം ഷെഡ്യൂള്‍ ഒന്നില്‍പ്പെട്ടതാണ് മയില്‍. ഡെപ്യൂട്ടി റേഞ്ചര്‍ എ.സത!്യനാഥന്‍, ബീറ്റ് ഓഫീസര്‍മാരായ ഇ.എസ്. സുധീഷ്, എ.എല്‍ അഭിലാഷ്, എസ്.വിപിന്‍രാജ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
RECENT NEWS

മലപ്പുറം അരിയല്ലൂരില് തീവണ്ടിതട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞു
വള്ളിക്കുന്ന് : ശനിയാഴ്ച്ച രാത്രി കളത്തില്പിടികക്ക് സമീപം തീവണ്ടിതട്ടി മരണപ്പെട്ടനിലയില് കാണപ്പെട്ട മൃതദേഹം അരിയല്ലൂരിലെ നമ്പ്യാരുവീട്ടില് കൃഷ്ണദാസിന്റെ മകന് ഷാനോജിന്റെ ( 33) താണെന്ന് തിരിച്ചറിഞ്ഞു . മാതാവ് ശ്രീമതി ,സഹോദരന് ലാല്ജിത്ത് , [...]