2 കള്ളന്മാര് തിരൂരില്‍ പിടിയില്‍

തിരൂര്‍: രണ്ട് കള്ളന്മാര് തിരൂരില്‍ പിടിയില്‍. ട്രെയിനില്‍ വന്നിറങ്ങിയ വിദ്യാര്‍ത്ഥിനിയുടെ ചെയിന്‍ പൊട്ടിച്ചോടിയ യുവാവിനേയും പള്ളിയില്‍ നിന്നും ബാഗ് മോഷ്ടിച്ച വൃദ്ധ നേയും തിരൂര്‍ റെയില്‍വെ പോലീസ് പിടികൂടി. തിരുവനന്തപുരം സ്വദേശിയും തിരൂര്‍ മംഗലത്ത് താമസക്കാരനുമായ കൊച്ചുവിള വീട്ടില്‍ വിപിന്‍ (40) മംഗലാപുരം സ്വദേശി അബ്ദുള്‍ ബഷീര്‍ (70) എന്നിവരാണ് പിടിയിലായത്.രാവിലെ പരശുറാം എക്സ്പ്രസ്സില്‍ വന്നിറങ്ങിയ വിദ്യാര്‍ത്ഥിനിയുടെ മാല പൊട്ടിച്ചോടിയ വിപിന്‍ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലേക്ക് ഓടിക്കയറി രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ റെയില്‍വെ പോലീസ് ഓടിച്ചിട്ടു പിടികൂടുകയായിരുന്നു. റെയില്‍വെ പ്ലാറ്റ്ഫോമില്‍ നിരീക്ഷണം നടത്തുകയായിരുന്ന പോലീസ് സംശയാസ്പദ സാഹചര്യത്തിലാണ് അബ്ദുള്‍ ബഷീറിനെ പിടികൂടിയത്.ഇയാളോട് പോലീസുകാര്വിവരങ്ങള് ചോദിക്കുന്നത് കണ്ട സ്ഥിരം യാത്രക്കാരിയായ അദ്ധ്യാപികയാണ് അബ്ദുള്‍ ബഷീറിനെ തിരിച്ചറിഞ്ഞ് മോഷ്ടാവാണെന്നു പോലീസിനെ അറിയിച്ചത്.തൃശൂരിലെ പൊക്കാലെയിലെ ഒരു പള്ളിയില്‍ ഇക്കഴിഞ്ഞ 19 ന് നമസ്കാരത്തിനിടെ ബാഗ് മോഷ്ടിച്ച അബ്ദുള്‍ ബഷീറിന്റെ പടം വാട്സാപ്പില്‍ പ്രചരിച്ചത് അദ്ധ്യാപികയുടെ മൊബൈലിലും വന്നിരുന്നു. വാട്സാപ്പ് പരിശോധിച്ച് അദ്ധ്യാപിക ഉറപ്പു വരുത്തി പോലീസിന് വാട്സാപ്പ് മെസേജ് കാണിച്ചു കൊടുക്കുകയായിരുന്നു.ഇയാളുടെ ബാഗില്‍ നിന്നും 47,700 രൂപ കണ്ടെടുത്തു.ഇരുവരേയും തിരൂര്‍ പോലീസിനു കൈമാറി.
RECENT NEWS

ചേലാകർമം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതു താല്പര്യ ഹർജി കേരള ഹൈക്കോടതി തള്ളി
കൊച്ചി: ആൺകുട്ടികളുടെ ചേലാകർമം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതു താല്പര്യ ഹർജി കേരള ഹൈക്കോടതി തള്ളി. വെറും പത്രവാർത്തകൾ അടിസ്ഥാനമാക്കിയുള്ള ഹരജി നിയമപരമായി നിലനിൽക്കില്ലെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതി ഹർജി തള്ളിയത്. യുക്തിവാദി [...]