തിരൂര്‍ ബിപി അങ്ങാടിയില്‍ രവീന്ദ്രനെ വെട്ടിക്കൊടലപ്പെടുത്തിയ കേസിലെ ആറു പ്രതികളെയും കോടതി വെറുതെ വിട്ടു

മഞ്ചേരി: തിരൂര്‍ ബിപി അങ്ങാടി തലക്കാട് പൂക്കൈത തിരുനിലത്തുകണ്ടി രവീന്ദ്രന്‍ (35)നെ വെട്ടിക്കൊലപ്പെടുത്തിയെന്ന കേസിലെ ആറു പ്രതികളെയും തെളിവുകളുടെ അഭാവത്തില്‍ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) വെറുതെ വിട്ടു.തിരൂര്‍ സ്വദേശികളും എന്‍ഡിഎഫ് പ്രവര്‍ത്തകരുമായ മംഗലം ആദില്‍ (46), തലക്കാട് സക്കീര്‍ ഹുസൈന്‍(45), അഴുവളപ്പില്‍ ഇസ്മായില്‍ (39), തലക്കാട് അഹമ്മദ് നസീം(49), നിറമരുതൂര്‍ റഷീദ് (35), കണ്ണങ്കുളം യാഹു എന്ന ബാവ(47), എന്നിവരെയാണ് ജഡ്ജി എ.വി. നാരായണന്‍ വിട്ടയച്ചത്.കേസിലെ രണ്ടാം പ്രതി കാളാത്ത് മുഹമ്മദ് ജാസിം ഒരുമാസം മുന്പ് മരണപ്പെട്ടിരുന്നു. നാല്, ഒന്‍പത് പ്രതികളായ മീനടത്തൂര്‍ മുഹമ്മദ് മുസ്തഫ, കുറ്റിപ്പിലാക്കല്‍ കുഞ്ഞീതു എന്നിവര്‍ വിചാരണക്ക് ഹാജരായില്ല. ഇവര്‍ക്കെതിരായ കേസ് തുടരും. 2007 ജനുവരി 21ന് രാത്രി 8.15ന് ബി പി അങ്ങാടിയിലെ വാടക ക്വാര്‍ട്ടേഴ്‌സിന് മുന്‍വശത്താണ് കേസിന്നാസ്പദമായ സംഭവം. തിരൂര്‍ ആമപ്പാറക്കല്‍ യാസര്‍ (39)നെ വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട രവീന്ദ്രന്‍. ഈ കേസില്‍ രവീന്ദ്രനെ കോടതി തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടിരുന്നു.പ്രതികള്‍ക്കു വേണ്ടി അഭിഭാഷകരായ കാഞ്ഞങ്ങാട് സി.കെ.ശ്രീധരനും എം.പി.അബ്ദുല്‍ ലത്തീഫും ഹാജരായി.
RECENT NEWS

മാതൃകയായി മലപ്പുറം; മുഴുവന് അങ്കണവാടികളും സ്മാര്ട്ട് ആക്കി മലപ്പുറം നഗരസഭ
മലപ്പുറം: നഗരസഭയിലെ മുഴുവന് അങ്കണവാടികളും സ്മാര്ട്ട് അങ്കണവാടിയാക്കിയതിന്റെ ഉദ്ഘാടനം കേന്ദ്ര നൈപുണ്യ വികസന മന്ത്രി ജയന്ത് ചൗധരി നിര്വഹിച്ചു. എയര്കണ്ടീഷന്, സ്മാര്ട്ട് ടിവി, സൗണ്ട് സിസ്റ്റം, ഹൈടെക് കളിയുപകരണങ്ങള്, ശിശു സൗഹൃദ [...]