താനൂരിലെ സിപിഎം ഏരിയാ സമ്മേളനറാലിയിലെ പ്രവര്‍ത്തകര്‍ ആംബുലന്‍സിന്റെ ഗ്‌ളാസ് തകര്‍ത്തു

മലപ്പുറം: താനൂര്‍ യൂണിറ്റി മിഷന്‍ ആസ്പത്രിയിലാക്കി മടങ്ങുകയായിരുന്ന ആംബുലന്‍സിനെ സിപിഎം താനൂര്‍ ഏരിയ സമ്മേളന റാലിയിലെ പ്രവര്‍ത്തകര്‍ ആക്രമിച്ചു. ആംബുലന്‍സിന്റെ ഗ്‌ളാസ് തകര്‍ത്തു. കാരാട് റോഡ് ജംഗ്ഷനില്‍ വെച്ചു സിപിഎം പ്രകടനത്തിലെ പ്രവര്‍ത്തകരാണ് അക്രമിച്ചതെന്ന് മുസ്ലിംലീഗ് ആരോപിച്ചു. പുതിയകടപ്പുറം ശിഹാബ് തങ്ങള്‍ കാരുണ്യ ഹസ്തം ചാരിറ്റബിള്‍ ട്രൂസ്റ്റിന്റെ ഉടമസ്ഥതയിലുള്ളതാണ് ആംബുലന്‍സ്. സംഭവത്തെ മുസ്ലിം ലീഗ് കമ്മിറ്റി ശക്തമായി അപലപിച്ചു.
RECENT NEWS

ഡിഎല്‍എസ്എ സ്പെഷ്യല്‍ ഡ്രൈവിലൂടെ മലപ്പുറത്ത് തീര്പ്പാര്ക്കിയത് 6160 കേസുകള്‍
മഞ്ചേരി: കോടതികളില്‍ കെട്ടിക്കിടക്കുന്ന പെറ്റി കേസുകള്‍ക്ക് തീര്‍പ്പുണ്ടാക്കുന്നതിനായി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി നടപ്പിലാക്കിയ സ്പെഷ്യല്‍ ഡ്രൈവില്‍ 6160 കേസുകള്‍ അവസാനിപ്പിക്കാനായി. പിഴയൊടുക്കി തീര്‍പ്പാക്കാവുന്ന കേസുകളിലാണ് സത്വര [...]