ഓട്ടോറിക്ഷയില്‍ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു

ഓട്ടോറിക്ഷയില്‍ ബൈക്ക് ഇടിച്ച്  യുവാവ് മരിച്ചു

കൊണ്ടോട്ടി: ഓടുന്നതിനിടെ അപ്രതീക്ഷിതമായി വെട്ടിത്തിരിച്ച ഓട്ടോറിക്ഷയില്‍ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ഒഴുകൂര്‍ കളത്തിപറമ്പില്‍ അഹമ്മദ് കുട്ടി – കദീജ ദമ്പതികളുടെ മകന്‍ ശുഹൈബ്(18) ആണ് മരിച്ചത്. ചൊവ്വാഴ്ച എക്കാപ്പറമ്പിലാണ് അപകടമുണ്ടായത്. സംഭവത്തില്‍ ഓട്ടോറിക്ഷക്കെതിരെയും റോഡരികില്‍ അനധികൃതമായി നിര്‍ത്തിയിട്ട ടിപ്പറിനെതിരെയും കേസെടുത്തു. സഹോദരങ്ങള്‍: സുഹൈല, ഹബീബ്.

Sharing is caring!