സോഷ്യല്‍മീഡിയയിലൂടെ കുട്ടികളുടേതടക്കം അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച യുവാവ് വണ്ടൂരില്‍ അറസ്റ്റില്‍

സോഷ്യല്‍മീഡിയയിലൂടെ കുട്ടികളുടേതടക്കം  അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച യുവാവ് വണ്ടൂരില്‍ അറസ്റ്റില്‍

മഞ്ചേരി: സോഷ്യല്‍മീഡിയയിലൂടെ കുട്ടികളുടേതുള്‍പെടെയുള്ള അശ്ലീല ദൃശ്യങ്ങള്‍ ഫോണ്‍ വഴി പ്രചരിപ്പിച്ച യുവാവിനെവണ്ടൂര്‍ പോലീസ്അറസ്റ്റുചെയ്തു.വണ്ടൂര്‍തിരുവാലി പുന്നപ്പാലയിലെകണ്ടമംഗലം കോക്കാടന്‍ ഫറഫലി(25)യെയാണ്‌സൈബര്‍ഡോം നോഡല്‍ഓഫീസര്‍ഐ.ജി മനോജ്കുമാറിന്റെ നിര്‍ദ്ദേശപ്രകാരം പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പിയുംസംഘവുംഅറസ്റ്റുചെയതത്.

സ്മാര്‍ട്ട്‌ഫോണില്‍സോഷ്യല്‍മീഡിയആപ്പായ’ടെലഗ്രാം’ ഇന്‍സ്റ്റാള്‍ ചെയ്താണ്പ്രതിവ്യാപകമായ രീതിയില്‍കുട്ടികളുടേതടക്കമുള്ളഅശ്ലീലവീഡിയോകളുംചിത്രങ്ങളും പ്രചരിപ്പിച്ചിരുന്നത്. സൈബര്‍ഡോംവിവിധസാമൂഹിക മാധ്യമങ്ങള്‍കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ്കുട്ടികളടക്കമുള്ളവരുടെഅശ്ലീലദൃശ്യങ്ങള്‍ ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നത്കണ്ടത്തിയത്. പിന്നീട്ഇതു സംബന്ധിച്ച്കൂടുതല്‍ പരിശോധന നടത്തിയപ്പോള്‍ പ്രതിഷറഫലിയുടെ നമ്പറിലുള്ള ടെലഗ്രാംആപ്പ്‌വഴിയാണ്അശ്ലീലവീഡിയോകള്‍ പ്രചരിക്കുന്നതെന്ന്കണ്ടെത്തി.
തുടര്‍ന്ന്‌സൈബര്‍ഡോംഐ.ജി.യുടെ നിര്‍ദ്ദേശ പ്രകാരംഡി.വൈ.എസ്.പിമോഹനചന്ദ്രന്റെകീഴില്‍വണ്ടൂര്‍സി.ഐവി.ബാബുരാജ്,എസ്.ഐ പി.ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍സൈബര്‍സെല്ലുമായിചേര്‍ന്നുള്ള നീക്കത്തിലാണ്ഫറഫലിപിടിയാലായത്. ഇയാളില്‍ നിന്നുംമൊബൈല്‍ ഫോണും,മെമ്മറികാര്‍ഡുള്‍പെടെയുള്ളമറ്റുപകരണങ്ങളും പിടിച്ചെടുത്തു.

ടെലഗ്രാംആപ്പില്‍പൂമ്പാറ്റ,നാടന്‍തുണ്ട്,ഗേസെക്‌സ് ഇഷ്ടപെടുന്നവര്‍എന്നിങ്ങനെയുള്ള ഗ്രൂപ്പുകളിലൂടെയാണ് പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുടെഅശ്ലീലദൃശ്യങ്ങളും,ലൈംഗികചേഷ്ടകളുംവ്യാപകമായിപ്രചരിപ്പിച്ചിരുന്നത്.പ്രതിസ്വകാര്യസ്ഥാപനത്തില്‍സി.എം.എക്ക് പഠിക്കുകയാണ്.തന്റെ മാനസികസംതൃപ്തിക്ക്‌വേണ്ടിയാണ്അശ്ലീലദൃശ്യങ്ങള്‍മറ്റുള്ളവരുമായി പങ്കു വച്ചതെന്നാണ്ഇയാള്‍ പോലീസിന് മൊഴി നല്കിയിട്ടുള്ളത്.എന്നാല്‍പ്രതിയുടെമൊഴിവിശ്വാസത്തിലെടുത്തിട്ടില്ലെന്നും, ഇതിനു പിന്നില്‍ സാമ്പത്തിക താല്‍പര്യങ്ങളുണ്ടാവമെന്നാണ് പോലീസ്‌വിലയിരുത്തല്‍.കേരളത്തിനകത്തുംമറ്റ്‌സംസ്ഥാനങ്ങളിലുള്ളവരുംവിദേശമലയാളികളടക്കമുള്ളവരുംഇയാളുടെ ഗ്രൂപ്പില്‍അംഗങ്ങളാണ്.
സൈബര്‍ഡോമിലെ ബിജു,വൈശാഖ്എന്നിവരുടെസഹായത്തോടെയാണ്‌പോലീസ്‌ഫോണ്‍ പരിശോധന നടത്തിയത്.

പ്രതിക്കെതിരെകുട്ടികള്‍ക്കെതിരെയുള്ളലൈംഗികാതിക്രമ നിരോധന നിയമപ്രകാരവും,ഐ.ടിആക്ട് പ്രകാരവുംകേസെടുത്തു. പെരിന്തല്‍മണ്ണ കോടതിയില്‍ഹാജരാക്കിയ പ്രതിയെറിമാന്റ്‌ചെയ്തു.വിശദമായ അന്വേഷണത്തിനായി പ്രതിയെ പോലീസ് കസ്റ്റഡിയില്‍വാങ്ങിയേക്കും.

Sharing is caring!