പി.എസ്.സി പരീക്ഷ: ചോദ്യങ്ങള്‍ ഗൈഡില്‍ നിന്നും കോപ്പിയടിച്ചതായി പരാതി
മഞ്ചേരി: പബ്ലിക് സര്‍വീസ് കമ്മീഷന് നടത്തിയ വൊക്കേഷണല്‍ ഇന്‍സ്ട്രക്ടര്‍ പരീക്ഷയില്‍ വന്ന 80 ചോദ്യങ്ങളില്‍ 79 എണ്ണവും ഗൈഡില്‍ നിന്നും അപ്പടി കോപ്പിയടിച്ചതായി പരാതി. ഇക്കഴിഞ്ഞ 11ന് സംസ്ഥാന വ്യാപകമായി നടത്തിയ വൊക്കേഷണല്‍ ഇന്‍സ്ട്രക്ടര്‍ ഇന്‍ മെയിന്റനന്‍സ് ആന്‍ഡ് റിപ്പയേഴ്സ് ഓഫ് ടു വീലേഴ്സ് ആന്റ് ത്രീ വീലേഴ്സ് (കാറ്റഗറി നന്പര്: 084/2017) പരീക്ഷയിലാണ് ആര്‍എസ് ഖുറുമി, ജെ.കെ.ഗുപ്ത എന്നിവര്‍ തയാറാക്കി ന്യൂ ഡല്‍ഹിയിലെ എസ് ചന്ദ് പബ്ലിഷിംഗ് പ്രസിദ്ധീകരിച്ച മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് എന്ന ഗൈഡിലുള്ള ചോദ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.ആകെയുള്ള നൂറ് ചോദ്യങ്ങളില്‍ 20 എണ്ണം പൊതു വിജ്ഞാനവും ബാക്കി 80 എണ്ണം ട്രേഡുമായി ബന്ധപ്പെട്ടതുമാണ്. ഈ 80ലുള്ള 79 ചോദ്യങ്ങളാണ് ഗൈഡില്‍ നിന്ന് പകര്‍ത്തപ്പെട്ടത്.ചോദ്യങ്ങള്‍ക്കു താഴെ ഉത്തരമായി നാല് ഓപ്ഷനുകള്‍ വീതവും നല്‍കിയിട്ടുണ്ട്.ഇവയും ഗൈഡില്‍ നിന്ന് അതേ പടി പകര്‍ത്തിയതാണ്.സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ഏതാനും ചിലരെ മാത്രം സഹായിക്കുന്നതിനാണിതെന്നും ആരോപിച്ച് ഒരുപറ്റം ഉദ്യോഗാര്‍ത്ഥികള്‍ പിഎസ്സി സെക്രട്ടറിക്ക് പരാതി നല്‍കിയിട്ടുണ്ട്.ഗൈഡില്‍ സംഭവിച്ച പിഴവുകള്‍ പോലും ചോദ്യപേപ്പറില്‍ വന്നതായി ഉദ്യോഗാര്‍ത്ഥികളായ അറഫാത്ത്, ഷംജിത് ബാവ എന്നിവര്‍ ചൂണ്ടിക്കാട്ടി. പരീക്ഷ റദ്ദ് ചെയ്ത് വീണ്ടും നടത്തണമെന്നാണ് പരാതിക്കാരുടെ ആവശ്യം.
RECENT NEWS
കർദിനാൾ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാടിന് ആശംസ നേർന്ന് തങ്ങൾ
മലപ്പുറം: കത്തോലിക്ക സഭയുടെ കര്‍ദിനാളായി ചുമതലയേറ്റ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാടിന് ആശംസകള്‍ നേര്‍ന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. കഴിഞ്ഞയാഴ്ച അദ്ദേഹത്തെ വത്തിക്കാനില്‍ വെച്ച് കാണാനും സംസാരിക്കാനുമെല്ലാമുള്ള [...]