അഴിമതിക്കു കൂട്ടുനില്‍ക്കാത്ത പഞ്ചായത്ത് സെക്രട്ടറിയായ വനിതയെ പഞ്ചായത്തംഗത്തെ മുറിക്കകത്ത് പൂട്ടിയിട്ട് ഭീഷണിപ്പെടുത്തിയതായി പരാതി

വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് സിക്രട്ടറി അവധിയിലായതിനാല്‍ ചാര്‍ജ് വഹിക്കുന്ന അസി.സെക്രട്ടറി കൂടിയായ വനിതയെ അകാരണമായി ഇന്നലെ ഉച്ചക്ക് ഒന്നരയോടെ പഞ്ചായത്തംഗം ഓഫീസില്‍ കയറി വാതിലടക്കുകയും ഉള്ളില്‍ നിന്ന് കൊളുത്തിട്ട്മേശപ്പുറത്ത് അടിക്കുകയും ,മേശമേലുള്ള ഫയലുകള്‍ വാരിവലിച്ചെറിയുകയുംചീത്ത വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി.
ഇത് സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ക്കും,പോലീസിനും പരാതി നല്‍കുമെന്ന് സിക്രട്ടറി പറഞ്ഞു. വിവാദമായ വലിയേറിപ്പാടത്തെ ചാലി നിര്‍മ്മാണം സംബന്ധിച്ച ഫയലില്‍ ഒപ്പുവെക്കാത്തതും, ചട്ടം മറികടന്ന് അഴിമതി നടത്തുന്നതിനായി ചില മെമ്പര്‍മാര്‍ കാട്ടിക്കൂട്ടുന്ന ചെയ്തികള്‍ക്ക് കുട പിടിക്കാത്തതുമാണ് ഈ സിക്രട്ടറിക്കെതിരെ തിരിയാന്‍ ഇടയാക്കിയതായി പറയുന്നത്.
്.പഞ്ചായത്ത് ഭരണസമിതിയിലെ ഒരു കൂട്ടം അംഗങ്ങളുടെ ചെയ്തികള്‍ വന്‍ വിവാദങ്ങള്‍ക്കിടവരുത്തിയിരുന്നു. വലിയോറപ്പാടത്ത് നീന്തല്‍കുളം നിര്‍മ്മിക്കാനെടുത്ത തീരുമാനം വന്‍ വിവാദമാണുയര്‍ത്തിയത് നാട്ടുകാരുടെ പ്രതിഷേധത്തിനൊടുവില്‍ തീരുമാനം ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് ചാലിത്തോട് ആഴത്തില്‍ കീറി മണ്ണെടുത്ത് മണ്ണ് ഓട്ടുകമ്പനിക്ക് വില്‍ കാനെടുത്ത തീരുമാനവും വിവാദത്തിലായി,
ജിയോളജി, റവന്യൂ വകുപ്പുകളുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഈ പ്രവൃത്തി തുടങ്ങിയത്.ഇതിനെതിരിലും വിവിധ സംഘടനകളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തി – ഈ പ്രവൃത്തി എങ്ങനെയെങ്കിലും നടത്തണമെന്ന പഞ്ചായത്തംഗങ്ങളില്‍ ചിലരുടെനിര്‍ബന്ധ ബുധിക്ക് കൂട്ടുനില്കാത്ത ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി വരുതിയിലാക്കുക എന്ന ഗൂഢലക്ഷ്യത്തോടെയാണ്.വനിതാ സിക്രട്ടറിക്കെതിരായ ഭീഷണി അരങ്ങേറിയത്.പഞ്ചായസിക്രട്ടറി നീണ്ട അവധി എടുത്ത് പോയതും ഇതിനാലാണെന്നറിയുന്നു.പഞ്ചായത്ത് കളിസ്ഥലത്താനായി നാട്ടുകാരില്‍ നിന്നും, വ്യക്തികളില്‍ നിന്നും പിരിവെടുത്ത്പാടം വിലക്കു വാങ്ങി മണ്ണിട്ടു നികത്തി ഗ്രൗണ്ട് നിര്‍മ്മിക്കാന്‍ ഒരുങ്ങിയതും വിവാദമായിരുന്നു. അതിനിടെ പഞ്ചായത്തു പ്രസിഡണ്ട് ചില അംഗങ്ങളുടെ തടങ്കല്‍ പാളയത്തിലാണെന്ന ആരോപണവും ശക്തമാവുകയാണ്.
RECENT NEWS

ചേലാകർമം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതു താല്പര്യ ഹർജി കേരള ഹൈക്കോടതി തള്ളി
കൊച്ചി: ആൺകുട്ടികളുടെ ചേലാകർമം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതു താല്പര്യ ഹർജി കേരള ഹൈക്കോടതി തള്ളി. വെറും പത്രവാർത്തകൾ അടിസ്ഥാനമാക്കിയുള്ള ഹരജി നിയമപരമായി നിലനിൽക്കില്ലെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതി ഹർജി തള്ളിയത്. യുക്തിവാദി [...]