ദാറുല്‍ഹുദാ സമ്മേളനം ദേശീയ പ്രതിനിധികള്‍ സംഗമിച്ചു

ദാറുല്‍ഹുദാ സമ്മേളനം  ദേശീയ പ്രതിനിധികള്‍ സംഗമിച്ചു

ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ്്ലാമിക് യൂണിവേഴ്സിറ്റി ബിരുദദാന സമ്മേളനത്തിന്റെ ഭാഗമായി 23 ന് നടത്തുന്ന നാഷണല്‍ ലീഡേഴ്സ് സമ്മിറ്റില്‍ പങ്കെടുക്കാനെത്തിയ ദേശീയ പ്രതിനിധകള്‍ ദാറുല്‍ ഹുദാ ക്യാമ്പസില്‍ ഒത്തുകൂടി. ദാറുല്‍ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി സംഗമം ഉദ്ഘാടനം ചെയ്തു.

ദാറുല്‍ഹുദാ സെക്രട്ടറി യു ശാഫി ഹാജി ചെമ്മാട് അധ്യക്ഷത വഹിച്ചു. പി.ജി ഡീന്‍ കെ.സി മുഹമ്മദ് ബാഖവി കിഴിശ്ശേരി മുഖ്യപ്രഭാഷണം നടത്തി. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ വി.ടി റഫീഖ് ഹുദവി കടുങ്ങല്ലൂര്‍ പ്രതിനിധികള്‍ക്കുള്ള മാര്‍ഗ്ഗ നിര്‍ദേശം നല്‍കി. ഡോ. മുന്‍കിര്‍ ഹുസൈന്‍ വെസ്റ്റ് ബംഗാള്‍, സി യൂസുഫ് ഫൈസി മേല്‍മുറി, അബ്ദുല്ല ഹാജി ഓമച്ചപ്പുഴ, ഹംസ ഹാജി മൂന്നിയൂര്‍, ബാവ ഹാജി പാലത്തിങ്ങല്‍, ഇബ്റാഹീം ഹാജി തയ്യിലക്കടവ്, സിദ്ദീഖ് ഹാജി വെളിമുക്ക്, അലി മൗലവി ഇരിങ്ങല്ലൂര്‍, സി കെ മുഹമ്മദ് ഹാജി, സി എച്ച് ശരീഫ് ഹുദവി പുതുപ്പറമ്പ്, ജഅഫര്‍ ഹുദവി കൊളത്തൂര്‍ സംബന്ധിച്ചു. മുസ്തഖീം അഹമ്മദ് ഫൈസി സ്വാഗതവും ഇല്യാസ് ഹുദവി കോലാര്‍ നന്ദിയും പറഞ്ഞു.

ദാറുല്‍ഹുദാ നടപ്പിലാക്കുന്ന വിദ്യഭ്യാസ സംവിധാനങ്ങളെ ഇതര സംസ്ഥാനങ്ങളിലെ വിദ്യഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കു കൂടി പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വാഴ്സിറ്റി ബിരുദദാന സമ്മേളനത്തിന്റെ ഭാഗമായി നാഷണല്‍ ലീഡേഴ്സ് സമ്മിറ്റ് സംഘടിപ്പിക്കുന്നത്. ആസാം, ജമ്മുകാശ്മീര്‍, വെസ്റ്റ്ബംഗാള്‍ തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്നും നൂറിലേറെ പ്രതിനിധികളാണ് സമ്മിറ്റില്‍ പങ്കെടുക്കുന്നത്.

Sharing is caring!