വിവാദങ്ങള്‍ക്കിടയിലും മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ അന്‍വര്‍ എം.എല്‍.എ എത്തി

വിവാദങ്ങള്‍ക്കിടയിലും മണ്ഡലത്തിലെ വികസന  പ്രവര്‍ത്തനങ്ങള്‍  വിലയിരുത്താന്‍ അന്‍വര്‍  എം.എല്‍.എ എത്തി

പൂക്കോട്ടുംപാടം: ഗ്രാമീണ മേഖലയിലെ നടപ്പിലാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ എം.എല്‍.എ പി.വി അന്‍വര്‍ അമരമ്പലം പഞ്ചായത്തില്‍ സന്ദര്‍ശനം നടത്തി.അമരമ്പലത്ത് ഒരുകോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. പൂക്കോട്ടുംപാടം ടി.കെ കോളനി റോഡ് പ്രവര്‍ത്തി, തേള്‍പ്പാറ പി.എച്ച്.സി നവീകരണ പ്രവര്‍ത്തികള്‍, പുതിയ കെട്ടിടങ്ങളുടെ നിര്‍മ്മാണം ,പൂക്കോട്ടുംപാടം തേള്‍പ്പാറ റോഡ് പ്രവര്‍ത്തി, കവള മുക്കട്ട വീരാളി മുണ്ട റോഡ് പ്രവര്‍ത്തി എന്നിവയാണ് എം.എല്‍.എ സന്ദര്‍ശിച്ചത്. ഏറെ പരിമിതികള്‍ക്ക് ഇടയില്‍ തകര്‍ന്ന് വീഴാറായ നിലയില്‍ പ്രവര്‍ത്തിക്കുന്ന കവള മുക്കട്ട ഗവണ്‍മെന്റ് എല്‍.പി സ്‌കൂളും ,തേള്‍പ്പാറ പി.എച്ച്.സി യോട് ചേര്‍ന്നുള്ള വഴിതര്‍ക്ക പ്രദേശവും എം.എല്‍.എ സന്ദര്‍ശിച്ചു. വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയാണ് സന്ദര്‍ശന ലക്ഷ്യമെന്ന് എം.എല്‍.എ മാധ്യമങ്ങളോട് പ്രതികരിച്ചു. വാര്‍ഡ് അംഗങ്ങളായ അനീഷ് കവളമുക്കട്ട, ഒ. ഷാജി, പിഎംബിജു, മീനാക്ഷി കരുവാരപ്പറ്റ, വിവിധ രാഷ്ട്രീയ പ്രതിനിധികളും സന്ദര്‍ശനത്തില്‍ പങ്കെടുത്തു.

Sharing is caring!