ശാന്താദേവി കവിതാ പുരസ്‌ക്കരം അനില്‍ കെ. കുറുപ്പന്

ശാന്താദേവി കവിതാ  പുരസ്‌ക്കരം  അനില്‍ കെ. കുറുപ്പന്

മലപ്പുറം: 24 ഫ്രയിംസ് ശാന്താദേവി പുരസ്‌ക്കരം അനില്‍ കെ. കുറുപ്പന്. മികച്ച കവിതാ സമാഹാരത്തിനുള്ള പുരസ്‌ക്കാരമാണ് അനില്‍ കെ. കുറുപ്പന് ലഭിച്ചത്. സീബ്രാലൈന്‍ എന്ന കവിതാ സമാഹാരമാണ് പുരസ്‌ക്കാരത്തിന് തെരഞ്ഞെടുത്തത്.
കോഡൂര്‍ വടക്കേമണ്ണ സ്വദേശിയാണ്. അധ്യാപകനും രശ്മി ഫിലിംസൊസൈറ്റി സെക്രട്ടറിയമാണ്. പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌ക്കാരം. ജനുവരി 11ന് കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍ വെച്ചുനടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പ്രസിഡന്റ് നസീറലി കുഴിക്കാടന്‍, സെക്രട്ടറി കെ.പി വിനു വണ്ടൂര്‍, ജൂറി ചെയര്‍പേഴ്സണ്‍ ആശ രമേശ് പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Sharing is caring!