കൊട്ടപ്പുറത്ത് ഗുഡ്സ് ട്രക്കിന് സ്വകാര്യ ബസ് ഇടിച്ച് ഡ്രൈവര്‍ മരണപ്പെട്ടു

കൊണ്ടോട്ടി:ദേശീയപാതയില്‍ കൊട്ടപ്പുറം അങ്ങാടിക്ക് സമീപം തലേക്കരയില്‍ സ്വകാര്യ ബസ് ഗുഡ്സിലിടിച്ച് ഡ്രൈവര്‍ മരണപ്പെട്ടു.രണ്ട് പേര്‍ക്ക് പരിക്ക്.മലപ്പുറം, കുറുവ,പടപ്പറമ്പ് ,അയനിക്കുണ്ടില്കുഞ്ഞിമൊയ്തീന്റെ മകന് ബഷീര്‍ (50)ആണ്മരിച്ചത്.സഹയാത്രക്കാരായ പടപ്പറമ്പ് സ്വദേശികളായയൂസുഫ്,
ശിഹാബ്എന്നിവരെ പരിക്കോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബുധനാഴ്ച ഉച്ചയോടെ തലേക്കര പള്ളിവളവിലാണ് സംഭവം. മഞ്ചേരി ഭാഗത്തേക്ക് അമിതവേഗതയില്‍ വന്ന സ്വകാര്യബസ്മറ്റൊരുവാഹനത്തെമറികടക്കുന്നതിനിടെകോഴിക്കോട്ഭാഗത്തേക്ക് വന്നമിനി ഗുഡ്സ് ട്രക്കില്ഇടിക്കുകയായിരുന്നു.ഇടിയുടെ ശക്തിയില്‍ ട്രക്കിന്റെ മുന്‍ഭാഗം തകര്‍ന്നു.ഓടി കൂടിയനാട്ടുകാര്ട്രക്ക്
പൊട്ടിപൊളിച്ചാണ് ഡ്രൈവറെപുറത്തെടുത്തത്.കോഴിക്കോട് മെഡി ക്കല്‍ കോളേജില്എത്തിച്ചെങ്കിലുംരക്ഷപ്പെടുത്താനായില്ല.
RECENT NEWS

മലപ്പുറം നഗരസഭയുടെ നേതൃത്വത്തിൽ യു എസ് എസ് പരിക്ഷാ പരിശീലനത്തിന് തുടക്കം കുറിച്ചു
മലപ്പുറം: നഗരസഭയുടെ നേതൃത്വത്തിൽ യു.എസ്.എസ്. പരീക്ഷാ പരിശീലന പദ്ധതിക്ക് തുടക്കം കുറിച്ചു.നഗരസഭ പ്രദേശത്തെ സർക്കാർ, എയിഡഡ് മേഖലകളിലെ ഒമ്പത് യു.പി.സ്കൂളുകളിൽ പഠിക്കുന്ന തയാറായ മുഴുവൻ വിദ്യാർത്ഥികൾക്കും പരിശീലന ഫീസ് നഗരസഭ വഹിച്ച് സൗജന്യമായി [...]