മഞ്ചേരി സ്‌റ്റേഡിയത്തിന് ശാപമോക്ഷമാവുന്നു

മഞ്ചേരി സ്‌റ്റേഡിയത്തിന് ശാപമോക്ഷമാവുന്നു

മഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തിന് ശാപമോക്ഷമാവുന്നു. സ്‌റ്റേഡിയത്തിന്റെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് കായിക മന്ത്രി എസി മൊയ്തീന്റെ അധ്യക്ഷതയില്‍ ജനുവരി മൂന്നിന് യോഗം ചേരും. മന്ത്രി കെടി ജലീല്‍, ജില്ലാ കലക്ടര്‍ അമിത് മീണ, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധികാരികള്‍ തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുക്കുക. ഫ്‌ളഡ്‌ലൈറ്റ് സ്ഥാപിക്കുന്നതിനുള്ള ടെണ്ടര്‍ നടപടി സംബന്ധിച്ച് യോഗത്തില്‍ തീരുമാനമെടുക്കും.

സ്റ്റേഡിയത്തില്‍ ഫ്‌ളഡ് ലൈറ്റ് സ്ഥാപിക്കുന്നതിന് 4.1 കോടി രൂപ അനുവദിച്ചിരുന്നു. ഫുട്‌ബോള്‍ അക്കാദമിയുടെ പ്രവര്‍ത്തനം തുടങ്ങുന്നതിന് 95.85 ലക്ഷം അനുവദിച്ചിരുന്നു. ഈ തുക വിനിയോഗിക്കുന്നത് സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ചയാവും. സ്റ്റേഡിയത്തില്‍ സിന്തറ്റിക് ട്രാക്ക് നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ 4.45. കോടി രൂപയും അനുവധിച്ചിട്ടുണ്ട്. സ്‌പോട്‌സ് സമുച്ചയത്തില്‍ ഒന്നാം ഘട്ടത്തില്‍ 400 മീറ്ററിലുള്ള ട്രാക്ക്, മള്‍ട്ടി പര്‍പ്പസ് ഗ്രൗണ്ട്,പ്രധാന പവലിയന്‍,ഗ്യാലറി,അന്തര്‍ദേശീയ നിലവാരമുള്ള ഫുട്‌ബോള്‍ ഗ്രൗണ്ട്, ഇന്റേണല്‍ റോഡുകള്‍,ഡ്രസിംഗ് റൂമുകള്‍, എന്നിവ നേരത്തെ തയ്യാറാക്കിയിരുന്നു ഇതിനായി 18.96 കോടി രൂപ ചെലവിഴിച്ചിരുന്നു.

സ്‌പോട്‌സ് സമുചച്ചയത്തില്‍ മുഴുവന്‍ സമയവും ജലവിതരണം ഉറപ്പാക്കുന്നതിന് തൊഴിലുറപ്പു പദ്ധതി ഉപയോഗപ്പെടുത്തി കടലുണ്ടി പുഴയുടെ പുഴങ്കാവില്‍ തടയണ നിര്‍മിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. സമുച്ചയത്തില്‍ പാകിയ പുല്‍തകിടുകളും മറ്റു ജലലഭ്യതക്കുറവ് കാരണം കരിഞ്ഞുണുങ്ങുന്നതായി യോഗം വിലയിരുത്തി. പ്രദേശത്തെ ശുചീകരണത്തിന് മുനിസിപ്പാലിറ്റിയിലെ കുടുംബശ്രീ പ്രവര്‍ത്തകരെ ഉപയോഗപ്പെടുത്തും.

Sharing is caring!