അഴിമതി ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് കെ എം സി സി നേതാവ് മുഹമ്മദ് കുട്ടി

മലപ്പുറം: തനിക്കെതിരെ ഉയര്‍ന്ന സാമ്പത്തിക അഴിമതി ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് കെ എം സി സി നേതാവ് കെ പി മുഹമ്മദ് കുട്ടി. കെ എം സി സിയുടെ കണക്കുകളെല്ലാം സുതാര്യമാണ്. മറിച്ചുള്ള പ്രചാരണങ്ങള്‍ അസത്യമാണെന്നും അദ്ദേഹം മലപ്പുറം ലൈഫിനോട് പറഞ്ഞു.
കെ എം സി സിയുടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടില്‍ തിരിമറി നടത്തിയെന്നാണ് മുഹമ്മദ് കുട്ടിക്കെതിരെ ഉയര്‍ന്ന ആരോപണം. എന്നാല്‍ ആരോപണമുന്നയിച്ച ആള് തന്നെ തനിക്ക് തെറ്റുപറ്റിയെന്ന് ഏറ്റു പറഞ്ഞതാണെന്ന് മുഹമ്മദ് കുട്ടി പറഞ്ഞു.
കെ എം സി സിയുടെ സാമൂഹ്യ സുരക്ഷ നിധിയില്‍ നിന്നും പണം അപഹരിച്ചുവെന്നായിരുന്നു ആരോപണം. എന്നാല്‍ ഇതിന്റെ ഫണ്ടെല്ലാം ബാങ്ക് അക്കൗണ്ട് വഴിയാണ് സ്വരൂപിച്ചതെന്ന് മുഹമ്മദ് കുട്ടി പറയുന്നു. അശരണരായ പ്രവാസികള്‍ക്ക് സഹായം നല്‍കിയതിന്റെ കൃത്യമായ കണക്കും കയ്യിലുണ്ട്. ഇതെലലാം പാര്‍ട്ടി നേതൃത്വത്തിനും അറിവുള്ളതാണ്. ആരോപണം ഉന്നയിച്ച ആള്‍ക്കും ഇക്കാര്യങ്ങള്‍ ബോധ്യപ്പെട്ടിട്ടുണ്ട്. അത് അദ്ദേഹം തുറന്ന് സമ്മതിച്ചതാണെന്നും മുഹമ്മദ് കുട്ടി അറിയിച്ചു.
യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങള്‍ തന്നെ വേദനിപ്പിച്ചെന്ന് അദ്ദേഹം പറഞ്ഞു.
RECENT NEWS

വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതെ തിരഞ്ഞെടുപ്പ് കമ്മിഷൻ, രാഹുൽ ഗാന്ധിക്ക് ആശ്വാസം
ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച് ഇന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാർത്താ സമ്മേളനത്തിൽ അറിയിപ്പുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.