തിരൂരങ്ങാടി പി.എസ്.എം.ഒകോളജില്‍നിന്നും പ്രണയിച്ച് വിവാഹിതരായവരുടെപ്രത്യേക സംഗമം നടത്തുന്നു

തിരൂരങ്ങാടി പി.എസ്.എം.ഒകോളജില്‍നിന്നും  പ്രണയിച്ച് വിവാഹിതരായവരുടെപ്രത്യേക സംഗമം  നടത്തുന്നു

മലപ്പുറം: പി.എസ്.എം.ഒ കോളജില്‍ അലുംനി മീറ്റിന്റെ ഭാഗമായി കോളജില്‍നിന്നും പ്രണയിച്ച് വിവാഹിതരായ ദമ്പതികളുടെ പ്രത്യേക സംഗമം നടത്തുന്നു. ഡിസംബര്‍ 23ന് കോളജില്‍ നടക്കുന്ന അലുംനി മീറ്റിന്റെ ഭാഗമായാണ് ചടങ്ങ്. കോളജില്‍പഠിച്ച വിദ്യാര്‍ഥികള്‍ തമ്മില്‍ വിവാഹിതരായ 300ഓളംപേര്‍ സംഗമത്തില്‍ പങ്കെടുക്കുമെന്നാണു അലുംനി ഭാരവാഹികള്‍ പ്രതീക്ഷിക്കുന്നത്. പ്രണയിച്ചും അല്ലാതെയും കോളജില്‍ പഠിച്ചവര്‍ തമ്മില്‍ വിവാഹിതരായിട്ടുണ്ടെങ്കില്‍ അവരെ ഈ സംഗമത്തില്‍ ഉള്‍പ്പെടുത്തുമെന്നും ഭാരവാഹകള്‍ പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ രംഗത്ത് അധ്യാപക നിയമനത്തിലും വിദ്യാര്‍ഥി പ്രവേശനത്തിലും രാജ്യത്തിന് തന്നെ മാതൃകയായി അമ്പത് വര്‍ഷം പിന്നിട്ട കോളജാണ് തിരൂരങ്ങാടി പി.എസ്.എം.ഒ.
കോളജിന്റെ ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി നടക്കുന്ന അലുംനി മീറ്റ്‌ന’സുവര്‍ണ സംഗമന’ത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ഭാരവാഹികള്‍ പറഞ്ഞു.

ഡിസംബര്‍ 23ന് രാവിലെ എട്ടു മുതല്‍ കോളജ് കാമ്പസില്‍ നടക്കുന്ന സുവര്‍ണ സംഗമത്തില്‍ പതിനായിരംപേര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. പരിപാടിയുടെ ഭാഗമായി ഉദ്ഘാടന സമ്മേളനം, സാംസ്‌കാരിക സമ്മേളനം, ഗുരുവന്ദനം, വിദേശരാജ്യങ്ങളിലെ അലുംനി ചാപ്റ്റര്‍ സംഗമം, പുസ്തക മേള പ്രകാശനം, വിവിധ വിനോദ പരിപാടികള്‍ കലാസന്ധ്യ എന്നിവ നടക്കും.

പരിപാടിയില്‍ പങ്കെടുക്കാനായി അമേരിക്ക, യുറോപ്പ്യന്‍ രാജ്യങ്ങള്‍, ഗള്‍ഫ്് തുടങ്ങിയ ചാപറ്ററുകളുടെ പ്രതിനിധികള്‍ ഇതിനോടകം നാട്ടിലെത്തിയിട്ടുണ്ട്

ഓരോകാലഘട്ടത്തിനും അനുസരിച്ച് വിവിധങ്ങളായി തിരിച്ച നാലു വേദികളിലാണ് പരിപാടി നടക്കുന്നത്.

ശനിയാഴ്ച്ച രാവിലെ 9മണിക്ക് കോളജ് മാനേജര്‍ എം.കെ ബാവ പതാക ഉയര്‍ത്തും. അലുംനിയും കേരളാ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുമായ ഡോ. കെ.ടി ജലീല്‍ പരിപാടി ഉദ്ഘാടനം ചെയ്യും.
ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, എം.എല്‍.എമാരായ പി.കെ അബ്ദുറബ്ബ്, എന്‍. ഷംസുദ്ദീന്‍, ടി.വി ഇബ്രാഹീം, തിരൂരങ്ങാടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.ടി റഹീദ, കാലിക്കറ്റ് സര്‍വകലാശാല വി.സി ഡോ. മുഹമ്മദ് ബഷീര്‍, സിഡ്‌കോ ചെയര്‍മാന്‍ നിയാസ് പുളിക്കലകത്ത് തുടങ്ങിയവര്‍ സംബന്ധിക്കും.

വൈകിട്ട് സി.ടി.വി സരിഗമപ റിയാലിറ്റി ഷോയിലൂടെ പ്രശസ്തയായ യുംന അജിന്‍ നയിക്കുന്ന ഗാനമേളയും ഫിറോസ് ബാബുവിന്റെ നേതൃത്വത്തില്‍ പൂര്‍വ വിദ്യാര്‍ഥികള്‍ ഒരുക്കുന്ന കലാസന്ധ്യയും നടക്കും.

പത്രസമ്മേളനത്തില്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ.അസീസ്, കെ.ടി മുഹമ്മദ് ഷാജു, സി.വി ബഷീര്‍, മുജീബ് താനാളൂര്‍, കെ.എം സുജാത എന്നിവര്‍ പങ്കെടുത്തു.

Sharing is caring!