വള്ളിക്കുന്നില് ബിജെപി പിന്തുണയോടെ സിപിഎമ്മിന്റെ അവിശ്വാസം

കോട്ടക്കല്: വള്ളിക്കുന്ന് പഞ്ചായത്തില് ലീഗ് വൈസ്പ്രസിഡന്റിനെ ബിജെപി പിന്തുണയോടെ സിപിഎം പുറത്താക്കി. പ്രസിഡന്റിനും വൈസ് പ്രസിഡന്റും എതിരായിട്ടായിരുന്നു സിപിഎമ്മിന്റെ അവിശ്വാസം. രണ്ട് ബിജെപി അംഗങ്ങളുടെ വോട്ട് നേടിയതാണ് വൈസ് പ്രസിഡന്റ് പുറത്താവാന് കാരണം.
പ്രസിഡന്റിനെതിരെ നടന്ന അവിശ്വാസ പ്രമേയം അവതരിപ്പിച്ച സമയത്ത് ബിജെപി അംഗം വൈകിയതിനാല് വോട്ട് ചെയ്യാനായില്ല. പ്രസിഡന്റിനെതിരായ അവിശ്വാസം പരാജയപ്പെട്ടു. ലീഗുമായി ഒത്തുകളി നടത്തിയതിനാലാണ് ബിജെപി അംഗം പ്രസിഡന്റിനെതിരായ അവിശ്വാസത്തിന് എത്താതിരുന്നതെന്ന് എല്ഡിഎഫ് അംഗങ്ങള് ആരോപിച്ചു.
തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് സ്രെട്ടറി പി ബൈജുവിന്റെ സാനിധ്യത്തിലായിരുന്നു അവിശ്വാസ വോട്ടെടുപ്പ് നടന്നത്. ലീഗ് അംഗമായ കെഎംപി ഹൈറുന്നീസക്കാണ് പതിനൊന്നിന് എതിരെ 2 വോട്ടുകള്ക്ക് വൈസ്പ്രസിഡന്റ് സ്ഥാനം നഷ്ടമായത്. എല്ഡിഎഫിന്റെ 10ഉം ബിജെപിയുടെ രണ്ടും അംഗങ്ങളാണ് ഹൈറുന്നീസയെ എതിര്ത്ത് വോട്ട് രേഖപ്പെടുത്തിയത്.
RECENT NEWS

മലപ്പുറത്തെ എൽ കെ ജി വിദ്യാർഥിനിയുടെ മരണം; കാരണമറിയാൻ ഫോറൻസിക് റിപ്പോർട്ടിന് കാത്ത് നാട്
മലപ്പുറം: കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലാതെ എൽ കെ ജി വിദ്യാർഥിനിയുടെ മരണം. ഈസ്റ്റ് കോഡൂര് മൂഴിക്കല് ശിഹാബിന്റെ മകള് ഫാത്തിമ റഫ്ഷിയാണ് മരണപ്പെട്ടത്. വയറുവേദനയും, പനിയും, ഛർദിയുമായി കുട്ടി വിവിധ ആശുപത്രികളിൽ ചികിൽസ തേടിയിരുന്നു. പക്ഷേ കാര്യമായ [...]