ഡയാലിസിസ് സെന്ററിന് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സാമ്പത്തിക സഹായം

പൊന്നാനി: തുഹ്ഫ ഫൗണ്ടേഷനും തണല്‍ ട്രസ്റ്റ് വടകരയും സംയുക്തമായി പൊന്നാനിയില്‍ ആരംഭിക്കുന്ന ഡയാലിസിസ് സെന്ററിനു സമൂഹത്തിലെ വ്യത്യസ്ത മേഖലകളില്‍ നിന്ന് സാമ്പത്തിക സഹായമൊരുക്കി വിദ്യാര്‍ത്ഥി കൂട്ടായ്മ. പൊന്നാനി ഐ.എസ്.എസ് ഹയര്‍സെക്കന്ററി സ്‌കൂളിലെ 2007-08 എസ്.എസ്.എല്‍.സി ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ് സാമ്പത്തിക സഹായമൊരുക്കിയത്.
വിദ്യാര്‍ത്ഥികളുടെ സാമ്പത്തിക സഹായം തുഹ്ഫ ഫൗണ്ടേഷന്‍ എക്സിക്യൂട്ടീവ് അംഗം എം.എ ലത്തീഫ് തണല്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ: ഇദ്രീസ് എന്നിവര്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ പ്രതിനിധി സി.വി നബീലില്‍ നിന്ന് ഏറ്റുവാങ്ങി. തുഹ്ഫ ഫൗണ്ടേഷനെ പ്രതിനിധീകരിച്ച് ഹബീബുള്ള, പി.വി അഷ്റഫ്, ഹാറൂണ്‍ അബൂബക്കര്‍, സമീര്‍, യാസിര്‍, പി.വി ഇഖ്ബാല്‍ എന്നിവരും പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയെ പ്രതിനിധീകരിച്ച് യാസര്‍ അബ്ദുല്‍ റസാഖ്, ഹുസൈര്‍ കളരിക്കല്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു
RECENT NEWS

വെട്ടിനിരത്തിലിനെതിരെ മലപ്പുറത്തെ എ ഗ്രൂപ്പിന്റെ രഹസ്യ യോഗം
മലപ്പുറം: ജില്ലയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഗ്രൂപ്പ് പോരും വീണ്ടും സജീവമാകുന്നു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മതിയായ പ്രാതിനിധ്യം കിട്ടിയില്ലെന്ന് ആരോപിച്ച് എ ഗ്രൂപ്പ് ജില്ലയില്‍ യോഗം ചേര്‍ന്നത്. 300ഓളം [...]