സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കുഴല്‍കിണര്‍ കുഴിക്കാനെത്തിയ വാഹനം നാട്ടുകാര്‍ തടഞ്ഞു
പൂക്കോട്ടുംപാടം : പൊട്ടിക്കല്ലില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കുഴല്‍കിണര്‍ കുഴിക്കാനെത്തിയ വാഹനം നാട്ടുകാര്‍ തടഞ്ഞു. കുഴല്‍ കിണറുകള്‍ സ്വഭാവിക കിണറുകളിലെ ജല സ്ത്രോതസുകളെ ബാധിക്കുന്നു എന്നാരോപിച്ചാണ് നാട്ടുകാര്‍ വാഹനം തടഞ്ഞത്.
പൊട്ടിക്കല്ലിന് സമീപപ്രദേശങ്ങളായ പുഞ്ച, പാട്ടക്കരിമ്പ് ,വേങ്ങാപ്പരത എന്നിവടങ്ങളില്‍ നിരവധി കുഴല്‍ക്കിണറുകള്‍ കുഴിച്ചിരുന്നു. ഇത് സ്വഭാവിക കിണറുകളുടെ ജല സ്തോതസ് വറ്റാന്‍ ഇടയാക്കി എന്നാരോപിച്ചാണ് നാട്ടുകാര്‍ കുഴല്‍ കിണര്‍ കുഴിക്കാനെത്തിയ വാഹനം തടഞ്ഞത് .
പ്രദേശത്ത് സ്വഭാവിക കിണറുകള്‍ കുഴിച്ചാല്‍ തന്നെ ജലം സുലഭമാണന്നും പ്രകൃതിയെ ചൂഷണം ചെയ്യാന്‍ അനുവദിക്കുകയില്ലന്നും കോട്ടപുഴയില്‍ നിന്നും പൈപ്പുവഴി ജലമെടുക്കുന്നതും തടയുമെന്നും ഏതു സാഹചര്യത്തിലും പൊട്ടിക്കല്ലില്‍ കുഴല്‍ക്കിണര്‍ അനുവദിക്കുകയില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. തേള്‍പ്പാറ ഷൈന്‍ സ്റ്റാര്‍ ക്ലബ് പ്രവര്‍ത്തകരും നാട്ടുകാരും സംയുക്തമായി വാഹനം തടഞ്ഞത്.
RECENT NEWS
ഇടഞ്ഞ ആന ഒരാളെ കൊന്ന സംഭവത്തിൽ കലക്ടർക്ക് ഹൈക്കോടതിയുടെ വിമർശനം
കൊച്ചി: തിരൂർ പുതിയങ്ങാടി നേർച്ചക്കിടെ ആന ഇടഞ്ഞതിനെ തുടർന്ന് ഒരാൾ മരിച്ച സംഭവത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാത്തതിന് മലപ്പുറം ജില്ലാ കലക്ടർക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ഇത്തരമൊരു സംഭവത്തിന്റെ ഗൗരവവും അടിയന്തര സ്വഭാവവും [...]