നമസ്‌കാരം കഴിഞ്ഞ് പള്ളിയില്‍നിന്നും റോഡിലേക്കിറങ്ങിയ വയോധികന്‍ ബൈക്കിടിച്ച് മരിച്ചു

പെരിന്തല്‍മണ്ണ: പള്ളിയില്‍ നിന്നും നമസ്‌കാരം കഴിഞ്ഞ് റോഡിലേക്ക് ഇറങ്ങിയ വയോധികന്‍ ബൈക്ക് ഇടിച്ച് മരിച്ചു. കുന്നപ്പള്ളിയിലെ പലചരക്ക് വ്യാപാരി തോല്‍ക്കാട്ട് വാഴയില്‍ അബ്ബാസ് (65) ആണ് മരിച്ചത്.
ചൊവ്വാഴ്ച വൈകുന്നേരം 6.20 ഓടെ കുന്നപ്പള്ളി വായനശാലക്കു സമീപമാണ് അപകടം. പരിക്കേറ്റ അബ്ബാസ്സിനെ പെരിന്തല്‍മണ്ണ യിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിക്കുന്നതിനിടെ വഴിമധ്യേ മരിച്ചു.
ഭാര്യ: ജമീല. മക്കള്‍: നൗഷാദ്, നൗഫല്‍, റംല, റാഹീല്‍. മരുമക്കള്‍: ഉമ്മര്‍, അബൂബക്കര്‍, നൂര്‍ജഹാന്‍, ഫസീല. പെരിന്തല്‍മണ്ണ മൗലാന ആസ്പത്രിയിലുള്ള മൃതദേഹം ബുധനാഴ്ച പോസ്റ്റുമോര്‍ട്ടത്തിനു ശേഷം കുന്നപ്പള്ളി ജുമാമസ്ജിദില്‍ ഖബറടക്കും.
RECENT NEWS

വെട്ടിനിരത്തിലിനെതിരെ മലപ്പുറത്തെ എ ഗ്രൂപ്പിന്റെ രഹസ്യ യോഗം
മലപ്പുറം: ജില്ലയിലെ കോണ്ഗ്രസ് പാര്ട്ടിയില് ഗ്രൂപ്പ് പോരും വീണ്ടും സജീവമാകുന്നു. കോണ്ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മതിയായ പ്രാതിനിധ്യം കിട്ടിയില്ലെന്ന് ആരോപിച്ച് എ ഗ്രൂപ്പ് ജില്ലയില് യോഗം ചേര്ന്നത്. 300ഓളം [...]