സംഘ്പരിവാര്‍ വേദിയില്‍ കൃസ്തുമസ് ആഘോഷിച്ച് പോപുലര്‍ ഫ്രണ്ട് നേതാവ്

കോട്ടയം: ബിജെപിയുടെ പോഷകസംഘടനയായ ന്യൂനപക്ഷ മോര്‍ച്ചയുടെ കൃസ്തുമസ് ആഘോഷത്തില്‍ പങ്കെടുത്ത് പോപുലര്‍ ഫ്രണ്ട് നേതാവ്. പോപുലര്‍ ഫ്രണ്ടിന്റെ പോഷക സംഘടനയായ ആള് ഇന്ത്യാ ഇമാംസ് കൗണ്‍സിലിന്റെ കോട്ടയം ജില്ലാ കമ്മിറ്റിയംഗം മുഹമ്മദ് സാദിഖ് മൗലവിയാണ് ആഘോഷത്തില്‍ പങ്കെടുത്തത്. സംഭവം വിവാദമായപ്പോള്‍ സാദിഖ് മൗലവിയെ സംഘടനയില്‍ നിന്നും സസ്പന്‍ഡ് ചെയ്തു.
രണ്ട് ദിവസം മുമ്പ് നടത്തിയ കൃസ്മസ് സ്നേഹസംഗമത്തിലാണ് ഇമാംസ് കൗണ്‍സില്‍ നേതാവ് പരിപാടിയില്‍ പങ്കെടുത്തത്. ജോസ് കെ മാണി എംപി, മാത്യു മാര്‍ അന്തിമോസ് മെത്രപോലീത എന്നിവരും പരിപാടിയിലുണ്ടായിരുന്നു. ജോസ് കെ മാണിയായിരുന്നു ഉദ്ഘാടകന്‍. ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി എസ് ശ്രീധരന് പിള്ള, മേഖലാ പ്രസിഡന്റ് നാരായണന് നമ്പൂതിരി, ജില്ലാ പ്രസിഡന്റ് എന്‍ ഹരി എന്നിവരും പരിപാടിയിലുണ്ടായിരുന്നു.
സ്നേഹ സംഗമത്തിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായതിനെ തടര്‍ന്ന് സാദിഖ് മൗലവിയെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തതായി ഇമാംസ് കൗണ്‍സില്‍ സം്സ്ഥാന ജനറല്‍ സെക്രട്ടറി എസ് നിസാമൂദ്ദീന്‍ മൗലവി അറിയിക്കുകയായിരുന്നു. ബിജെപി പരിപാടിയില്‍ പങ്കെടുത്ത സാദിഖ് മൗലവിക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു.
RECENT NEWS

കരിപ്പൂരിൽ ശരീരത്തിലൊളിപ്പിച്ച് 1.40 കോടി രൂപയുടെ സ്വർണ കടത്ത്, പ്രതിഫലമായി ഉംറ തീർഥാടനത്തിന്റെ ചെലവും
കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള സ്വർണ കടത്തിന് കുറവില്ല. മലദ്വാരത്തിലും, കാർഡ് ബോർഡ് പെട്ടികൾക്കുള്ളിലുമായി കടത്താൻ ശ്രമിച്ച 2.25 കിലോഗ്രാമോളം സ്വർണമാണ് മൂന്ന് വ്യത്യസ്ത യാത്രക്കാരിൽ നിന്നുമായി കോഴിക്കോട് എയർ കസ്റ്റംസ് [...]