കോഡൂരില്‍ ഗെയില്പ്രവര്ത്തി തല്ക്കാലികമായി നിര്‍ത്തിവെച്ചു
മലപ്പുറം: കോഡൂരില്‍ ഗെയില്‍ വാതക കുഴല്‍ കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തി തത്കാലം നിര്‍ത്തിവെച്ചു. വാതക കുഴല്‍ കൊണ്ടുപോകുന്നതിന് ഇന്നലെ രാവിലെ മണ്ണ് മാന്തി യന്ത്രവും മറ്റും ഉപയോഗിച്ച് മണ്ണ് നീക്കിയും മരം വെട്ടിമാറ്റിയും ഗെയില്‍ അധികൃതര്‍ പ്രവര്‍ത്തി തുടങ്ങിയിരുന്നു.
കഴിഞ്ഞ ജില്ലാതല യോഗത്തില്‍ വാതക കുഴല്‍ കടന്നുപോകുന്ന പ്രദേശങ്ങളിലെ സര്‍വേ പൂര്‍ത്തീകരിച്ച് വെട്ടിമാറ്റുന്ന മരങ്ങളുടെയും മറ്റും കണക്കുകള്‍ ഭൂവുടകളെ അറിയിച്ച ശേഷമേ പ്രവര്‍ത്തി നടത്തുവെന്ന് കളക്ടര്‍ ഉറപ്പുനല്‍കിയിരുന്നതാണെന്നും അതിനാല്‍ പ്രവര്‍ത്തി നിര്‍ത്തിവെക്കണമെന്നും നാട്ടുകാരും ജനപ്രതിനിധികളും ആവശ്യപ്പെട്ടു. എന്നാല്‍ ശക്തമായ പോലീസ് സുരക്ഷയില്‍ ഗെയില്‍ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തി തുടര്‍ന്നു. അതിനിടെ പൊതുജനങ്ങളില്‍ ചിലരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്തു.
തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി.ഷാജി, പഞ്ചായത്തംഗം മുഹമ്മദ് മച്ചിങ്ങല്‍ എന്നിവര്‍ കലക്ടറുമായി നടത്തിയ ചര്‍ചയുടെ അടിസ്ഥാനത്തില്‍ വാതക കുഴല്‍ കടന്നുപോകുന്ന പ്രദേശങ്ങളിലെ സര്‍വേ പൂര്‍ത്തീകരിച്ച് ഭൂവുടമകള്‍ക്ക് നോട്ടീസ് നല്‍കും വരെ പ്രവര്‍ത്തി നിര്‍ത്തിവെക്കാന്‍ തീരുമാനിക്കുകയായിരുന്നു.
RECENT NEWS
മലപ്പുറത്തെ രണ്ട് ഹോട്ടലുകൾ ഭക്ഷ്യസുരക്ഷ വകുപ്പ് അടപ്പിച്ചു
മലപ്പുറം: നഗരസഭാ പരിധിയിലെ ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത രണ്ട് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. ഭക്ഷ്യസുരക്ഷാ അസി. കമ്മീഷണര്‍ ഡി സുജിത് [...]