മമ്മൂട്ടിയുടെ കട്ടൗട്ട് കെട്ടുന്നതിനിടെ കമുക് തലയില്‍ വീണ് മരിച്ചത് കരാര്‍ ജീവനക്കാരന്
മലപ്പുറം: മമ്മുട്ടി ഫാന്‍സിന്റെ കട്ടൗട്ട് കെട്ടുന്നതിനിടെ കഴുങ്ങ് തലയില്‍ വീണ് യുവാവ് മരിച്ചു. മരിച്ചത് കരാര്‍ ജീവനക്കാരനായതിനാല്‍ മമ്മൂട്ടി മരണാനന്തര ചടങ്ങുകള്‍ക്ക് എത്തില്ല. വിഷയം ഫാന്‍സ് അസോസിയേഷന് മമ്മൂട്ടി അറിയിച്ചു. മലപ്പുറം ചങ്ങരംകുളം നന്നംമുക്ക് മുതുകാട് സ്വദേശി നെല്ലിക്കല്‍ വാസുവിന്റെ മകന് ഷിനോജ്(28)ആണ് മരിച്ചത്.
എടപ്പാള്‍ ഗോവിന്ദ തിയറ്റര്‍ കോമ്പൗണ്ടില്‍ ഇന്നലെ വൈകിയിട്ട് ആറ് മണിയോടെ മമ്മൂട്ടി ഫാന്‍സിന്റെ നേതൃത്വത്തില്‍ കട്ടൗട്ട് വെക്കുന്നതിനായി വണ്ടിയില്‍ നിന്നും കമുക് ഇറക്കുന്നതിനിടയില്‍ ഷിനോജിന്റെ ദേഹത്ത് അബദ്ധത്തില്‍ കമുക് വീഴുകയായിരുന്നു.
തലക്ക് പരിക്കേറ്റ ഷിനോജിനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് പരിക്ക് ഗുരുതരമായതിനാല്‍ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
അടുത്ത ദിവസം പുറത്തിറങ്ങുന്ന മമ്മുട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ മാസ്റ്റര്‍ പീസ് എന്ന ചിത്രത്തിന്റെ കട്ടൗട്ടര്‍ കെട്ടുന്നതിനിടെയാണ് അപകടമുണ്ടായത്.
തൃശ്ശൂര്‍ അമല ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം ഇന്ന് (ചൊവ്വാഴ്ച)ചങ്ങരംകുളം പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്കരിക്കും.
RECENT NEWS
മഅ്ദിന്‍ ഇന്റലെക്ചല്‍ കോണ്‍ക്ലേവ് ഡിസംബർ 25-26ന്
മലപ്പുറം: മഅ്ദിന്‍ കുല്ലിയ ഓഫ് ഇസ്ലാമിക് സയന്‍സ് സ്റ്റുഡന്‍സ് യൂണിയന് മിസ്ബാഹുല്‍ ഹുദയുടെ കീഴില്‍ സംഘടിപ്പിക്കുന്ന മഅ്ദിന്‍ ഇന്റലെക്ചല്‍ കോണ്‍ക്ലേവ് ഡിസംബര്‍ 25, 26 തീയതികളില്‍ മലപ്പുറം മഅദിന്‍ ക്യാമ്പസില്‍ നടക്കും. കേരളത്തിലെ പ്രമുഖരായ [...]