കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറക്കണമെന്ന ആവശ്യവുമായി എം പിമാര്‍ വ്യോമയാന മന്ത്രിയെ കണ്ടു

ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് എം പിമാര്‍ കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവിനെ സന്ദര്‍ശിച്ചു. റണ്‍വേ നവീകരണം പൂര്‍ത്തിയായിട്ടും വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ സര്‍വീസ് പുനരാരംഭിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് മുസ്ലിം ലീഗ് നേതാക്കളും, എം പിമാരുമായി പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍, പി വി അബ്ദുല്‍ വഹാബ് എന്നിവര്‍ മന്ത്രിയെ സന്ദര്‍ശിച്ചത്.
മന്ത്രിയുടെ ഓഫിസിലെത്തിയ സംഘം വിമാനത്താവളത്തിലെ നിലവിലെ സ്ഥിതി അദ്ദേഹത്തെ ധരിപ്പിച്ചു. വലിയ വിമാനങ്ങള്‍ സര്‍വീസ് നടത്താത് മൂലം യാത്രക്കാര്‍ക്കുള്ള ബുദ്ധിമുട്ടും മന്ത്രിയോട് അവര്‍ വിവരിച്ചു. റണ്‍വേ നവീകരണം പൂര്‍ത്തീകരിക്കുന്നതോടെ കോഴിക്കോട് നിന്ന് സര്‍വീസ് നടത്തിയിരുന്ന വലിയ വിമാനങ്ങള്‍ സര്‍വീസ് പുനരാരംഭിക്കുമെന്നാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചിരുന്നത്. അതിന് വേണ്ട നടപടികള്‍ കൈക്കൊള്ളാത്തതിനെ തുടര്‍ന്നാണ് മന്ത്രിയുമായി എം പിമാര്‍ ചര്‍ച്ച നടത്തിയത്.
ഈ വിഷയത്തില്‍ വേണ്ടത് ചെയ്യാമെന്ന് മന്ത്രി എം പിമാരെ അറിയിച്ചു.
RECENT NEWS

വെട്ടിനിരത്തിലിനെതിരെ മലപ്പുറത്തെ എ ഗ്രൂപ്പിന്റെ രഹസ്യ യോഗം
മലപ്പുറം: ജില്ലയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഗ്രൂപ്പ് പോരും വീണ്ടും സജീവമാകുന്നു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മതിയായ പ്രാതിനിധ്യം കിട്ടിയില്ലെന്ന് ആരോപിച്ച് എ ഗ്രൂപ്പ് ജില്ലയില്‍ യോഗം ചേര്‍ന്നത്. 300ഓളം [...]