മലപ്പുറത്ത് നിന്നും കാറോടിച്ച് തിരുവല്ലയ്ക്ക്; വയോധികയ്ക്ക് അപൂര്‍വ രക്തം നല്കാന്

തിരുവല്ല: അപൂര്‍വ ഗ്രൂപ്പില്‍ പെട്ട രക്തം നല്‍കാനായി മലപ്പുറത്ത് നിന്നും തിരുവല്ലയിലേക്ക് കാറോടിച്ച് പോയ മലപ്പുറത്തുക്കാര്‍ക്ക് സമൂഹത്തിന്റെ അഭിനന്ദനം. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കോഴഞ്ചേരി സ്വദേശിനി റോസമ്മ മാത്യുവിന് രക്തം നല്‍കനായാണ് മുഹമ്മദ് ഷരീഫും ശിവരാമനും 245 കിലോമീറ്റര്‍ കാറോടിച്ച് പോയത്. അത്യൂപൂര്‍വ രക്തഗ്രൂപ്പായ ബോംബെ ഒ എച്ച് ഗ്രൂപ്പിനുടമകളാണ് ഇരുവരും. പത്ത് ലക്ഷത്തില്‍ രണ്ടോ മൂന്നോ പേര്‍ക്ക് മാത്രം കാണപ്പെടുന്ന ഗ്രൂപ്പാണിത്.
മലപ്പുറം കാര്യവട്ടം സ്വദേശിയാണ് മുഹമ്മദ് ഷരീഫ്, വളാഞ്ചേരി സ്വദേശിയാണ് ശിവരാമന്. ട്രെയ്ന്‍ യാത്ര വൈകുമെന്നതിനാല്‍ കാര്‍ വാടകയ്ക്ക് എടുത്ത് സ്വയം ഓടിച്ചാണ് ഇവര്‍ രക്തം നല്കാന് എത്തിയത്. ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) യുടെ മലപ്പുറം യൂനിറ്റിന്റെ പ്രവര്‍ത്തകരാണ് ഇരുവരും. മൂന്ന് യൂനിറ്റ് രക്തമാണ് റോസമ്മയ്ക്ക് ആവശ്യമായി വന്നത്. അടൂരിലെ സ്വകാര്യ ആശുപത്രിയിലെ ശേഖരത്തിലുണ്ടായിരുന്ന ഒരു യൂനിറ്റ് രക്തവും റോസമ്മയ്ക്ക് നല്‍കിയിരുന്നു.
രക്തം നല്‍കാനായി കാറോടിച്ച് എത്തിയ ഷരീഫിനെയും ശിവരാമനെയും നിരവധി പേര് അഭിനന്ദിച്ചു. ഇരുവരെയും അഭിനന്ദിച്ച് കെഎന്‍എ ഖാദര്‍ എംഎല്‍എ ഫേസ്ബുക്കില്‍ പോസ്റ്റും ഇട്ടിട്ടുണ്ട്.
RECENT NEWS

പട്ടിണി പാവങ്ങൾ കളി കാണാൻ എത്തുമോ? കേരളം ഇനി രാജ്യാന്തര ക്രിക്കറ്റിന് വേദിയാകുന്നതിന് വിവാദങ്ങൾ തടസം
മലപ്പുറം: അപ്രധാനമായ ഇന്ത്യ-ന്യൂസിലാന്റ് മൂന്നാം ഏകദിനത്തിലും സ്റ്റേഡിയം നിറഞ്ഞ് കാണികൾ എത്തിയതോടെ തിരുവനന്തപുരത്ത് നടന്ന ഇന്ത്യ-ശ്രീലങ്ക മത്സരത്തിലെ കാണികളുടെ അഭാവം വീണ്ടും ചർച്ചയാകുന്നു. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഇന്ത്യ പരമ്പര [...]