പൊന്നാനിയിലെ വലിയകത്ത് അസ്മക്കും കുടുംബത്തിനും ഇനി സ്വസ്ഥമായി അന്തിയുറങ്ങാം

പൊന്നാനി:പൊന്നാനിയിലെ വലിയകത്ത് അസ്മക്കും കുടുംബത്തിനും ഇനി സ്വസ്ഥമായി അന്തിയുറങ്ങാം. അന്സാറുള്ള സക്കാത്ത് ചാരിറ്റബിള് സൊസൈറ്റി നിര്മ്മിച്ചു നല്കിയ വീടിന്റെ താക്കോല് കൈമാറി.
വര്ഷങ്ങളോളം ഓല മറച്ച ഷെഡില് ജീവിതം തള്ളിനീക്കിയിരുന്ന വലിയകത്ത് അസ്മക്കും ഭര്ത്താവ് കളിയാരകത്ത് മുഹമ്മദ് കുട്ടിക്കും വീടെന്നത് ഒരു സ്വപ്നം മാത്രമായിരുന്നു. ജീവിത പ്രാരാബ്ദങ്ങള്ക്കിടയില് ലക്ഷങ്ങള് ചെലവഴിച്ച് വീട് നിര്മ്മിക്കണമെന്നത് മോഹം മാത്രമായി മാറിയപ്പോഴാണ് അന്സാറുള്ള സക്കാത്ത് ചാരിറ്റബിള് സൊസൈറ്റി സഹായവുമായി രംഗത്തെത്തിയത്.
വീട് നിര്മ്മാണത്തിനായി ചാരിറ്റബിള് സൊസൈറ്റി പ്രവര്ത്തകര് നിരവധി സന്നദ്ധ സംഘടനകളുമായി ബന്ധപ്പെടുകയും, സഹായങ്ങള് സ്വരൂപിച്ച് വീട് നിര്മ്മാണം പൂര്ത്തീകരിക്കുകയുമായിരുന്നു. വര്ഷങ്ങള്ക്ക് മുമ്പ് വീട് നിര്മ്മാണത്തിനായി തറഭാഗം നിര്മ്മിച്ചെങ്കിലും, തുടര്ന്ന് നിര്മ്മാണ പ്രവൃത്തികള് പൂര്ത്തീകരിക്കാന് കഴിയാതെ വന്നതോടെയുമാണ് അന്സാറുള്ള സക്കാത്ത് ചാരിറ്റബിള് സൊസൈറ്റി പ്രവര്ത്തകര് രംഗത്തെത്തിയത്.പൊന്നാനി ദുബായ് വെല്ഫെയര് കമ്മറ്റി ട്രഷറര് സാബിര് വീട്ടുടമകാളിയാരകത്ത് മുഹമ്മദ് കുട്ടിക്ക് താക്കോല് കൈമാറി. താക്കോല്ദാന ചടങ്ങില് സൊസൈറ്റി പ്രവര്ത്തകരായ കെ.എ.അബ്ദുള് ഖയ്യൂം, അശ്റഫ് ചെട്ടിപ്പടി, ടി.വി.ബാവ ,കെ .സിദ്ദീഖ്, കെ.ശംസുദ്ദീന്, അശ്റഫ് ,നിസാര്, അഡ്വ.ഷിനോദ് എന്നിവര് സംസാരിച്ചു.
RECENT NEWS

സമസ്ത-സി ഐ സി തർക്കത്തിൽ നേതാക്കളുടെ ചർച്ച, എല്ലാം നന്മയിലേക്കാകട്ടെയെന്ന് സാദിഖലി തങ്ങൾ
കോഴിക്കോട്: സമസ്ത നേതാക്കളുമായി വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് മുസ് ലിം ലീഗ് നേതാക്കൾ ചർച്ച നടത്തി. സമസ്ത-സി ഐ സി പ്രശ്നം ഗുരുതരമായ സാഹചര്യത്തിലാണ് ഇരുകൂട്ടരും ഒന്നിച്ചിരുന്ന് പ്രശ്നങ്ങൾ ചർച്ച ചെയ്തത്. യോഗത്തിന്റെ ചിത്രം പങ്കുവെച്ച് നല്ലൊരു [...]