കുട്ടശ്ശേരി ചിന മസ്ജിദ് തര്‍ക്കം വഖഫ് ട്രൈബ്യൂണല്‍ വിധി നിലവിലെ കമ്മിറ്റിക്ക് അനുകൂലം

കുട്ടശ്ശേരി ചിന മസ്ജിദ് തര്‍ക്കം വഖഫ് ട്രൈബ്യൂണല്‍ വിധി  നിലവിലെ കമ്മിറ്റിക്ക് അനുകൂലം

മലപ്പുറം: വേങ്ങര എ ആര്‍ നഗര്‍ കുട്ടശ്ശേരി ശ്ശേരി ചെന മസ്ജിദ്.വഖഫ് ട്രൈബൂണല്‍ വിധി യാ ണ് നിലവിലുള്ള കമ്മിറ്റിക്ക് അനുകൂലമായത്..
വ്യാജ രേഖ ചമച്ച് പള്ളി കൈവശപ്പെടുത്താനും നാട്ടില്‍ സമാധാനന്തരീക്ഷം തകര്‍ക്കാനുമുള്ള ചിലയാളുടെ നീക്കമാണ് കോടതി വിധിയോടെ പരാജയപ്പെട്ടത്. എന്ന് ഭാരവാഹികള്‍ പറഞ്ഞു.
അരീക്കാട് പൊറ്റമ്മല്‍ കുടുബത്തിന്റെ വഖഫാണ് ഭൂമിയും മസ്ജിദും . 1986ല്‍ കൈവശക്കാരനായ അബ്ദു സമദാണ് സ്ഥലവും പള്ളിയും വഖഫായി രജിസ്തര്‍ ചെയ്തത്.പിന്നീട് വഖഫ് സ്വത്ത് നോക്കി നടത്തുന്നതിനായി കുടുമ്പത്തില്‍ തന്നെയുള്ള അരീക്കാട്ട് ആലസ്സന്‍ കുട്ടി ഹാജി എന്ന വ്യക്തിയെ ചുമതലപ്പെടുത്തിയിരുന്നു.ഇയാള്‍ അസുഖ ബാധിതനായി കിടപ്പിലായതോടെ വിരുദ്ധ ആശയക്കാരനായ മകന്‍ സ്വത്ത് കൈവശപ്പെടുത്താന്‍ ശ്രമിച്ചതാണ് മഹല്ലില്‍ അനൈക്ക്യമുണ്ടാവാനിടയാക്കിയത്.2008ല്‍ സബ് രജിസ്ത്രാര്‍ ഓഫീസില്‍ എതിര്‍കക്ഷിക്കു വേണ്ടി വ്യാജ രേഖയില്‍ രജിസ്തറേഷന്‍ നടത്തിയിരുന്നു.പ്രസ്തുത രജിസ്തറേഷന്‍ അസാധുവാക്കി. യഥാര്‍ഥ വഖഫുകാരന്‍ അബ്ദു സമദ് മുതവല്ലിയായി നിയമിച്ച അരീക്കാട്ട് കുഞിപോക്കര്‍ ഹാജിയുടെ പേരിലുള്ള രജിസ്തറേഷന്‍ ശരിവെച്ചു.2010ല്‍ ജില്ലാ രജിസ്ത്രാര്‍ ഓഫീസില്‍ രജിസ്തര്‍ ചെയ്ത മസ്ജിദുന്നൂരിയ കമ്മിറ്റിയെ ചോദ്യം ചെയ്തും ഇവര്‍ ഹൈകോടതിയെ സമീപിച്ചിരുന്നു.എന്നാല്‍ നിലവിലുള്ള കുഞി പോക്കര്‍ ഹാജി പ്രസിഡന്റും
അരീക്കാട്ട് ഹംസ ഹാജി സെക്രട്ടറി യും യു കെ ബഷീര്‍ മുസ്ലിയാര്‍ ട്രഷററുമായുള്ള കമ്മിറ്റിയെ ഹൈകോടതി ശരി വെച്ചിരുന്നു.
പ്രസിഡന്റായ കുഞി പോക്കര്‍ ഹാജിയെ മുതവല്ലിയായും വഖഫ് ട്രൈബൂണല്‍ അംഗീകരിച്ച് ഉത്തരവായി. കമ്മിറ്റിക്കു വേണ്ടി അഡ്വ.എം കെ മൂസക്കുട്ടി,അഡ്വ.ബി എം ശംഷുദ്ദീന്‍ എന്നിവര്‍ ഹാജരായി.
പാരമ്പര്യമായി നടന്ന് വന്ന മസ്ജിദും അനുബന്ധ സ്ഥലങ്ങളും മഹല്ലും കയ്യടക്കാനുള്ള എതിര്‍ വിഭഗത്തിന്റെ ശ്രമമാണ് ട്രൈബൂണല്‍ വിധിയിലൂടെ തടയപ്പെട്ടത്..

Sharing is caring!