പാണക്കാട് തങ്ങള്‍ ചരിത്ര ഗ്രന്ഥങ്ങള്‍ യു.എ.ഇ സ്കൂള്‍ ലൈബ്രറികളില്‍

മലപ്പുറം: പാണക്കാട് ശിഹാബ് തങ്ങള്‍ ചരിത്ര ഗ്രന്ഥങ്ങള്‍ യു.എ.ഇയിലെ സ്കൂള്‍ ലൈബ്രറികളിലേക്ക് സമര്‍പ്പിച്ചു. മലപ്പുറം ജില്ലാ കെ.എം.സി.സി സയ്യിദ് ശിഹാബ് ഇന്റര്‍നാഷണല്‍ സമ്മിറ്റിന്റെ ഭാഗമായി 36-മത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ വേദിയില്‍വെച്ച് പ്രകാശനം ചെയ്ത ചരിത്ര ഗ്രന്ഥങ്ങളാണ് യു.എ.ഇയിലെ സ്കൂള്‍ ലൈബ്രറികളിലേക്ക് സമര്‍പ്പിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം ദുബൈ ഗള്‍ഫ് മോഡല്‍ സ്കൂളില്‍ വെച്ച് മുന്‍ വിദ്യഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് ഗള്‍ഫ് മോഡല്‍ സ്കൂള്‍ ഡയരക്ടര്‍ അഡ്വ.നജീദിന് നല്കി നിര്‍വ്വഹിച്ചു.
സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ജീവിതവും, ദര്‍ശനവും പുതുതലമുറക്ക് പകര്‍ന്നു നല്കുന്ന തരത്തിലാണ് മൂന്ന് ഗ്രന്ഥങ്ങളും വിഭാവനം ചെയ്തിട്ടുള്ളത്. ‘ഫീ ദിക്റാ അസ്സയ്യിദ് മുഹമ്മദലി ശിഹാബ്’ ( അറബിക് ഭാഷയില്‍ ജീവചരിത്രം), ‘സ്ലോഗന്‍സ് ഓഫ് ദ സെയ്ജ്'(ഇംഗ്ലീഷ് ഭാഷയിലുള്ള മൊഴിമുത്തുകള്‍), ‘സ്നേഹാക്ഷരക്കൂട്ടിലെ ശിഹാബ് തങ്ങള്‍'(മലയാളം ചിത്രകഥ) എന്നിവയാണ് മൂന്ന് വ്യത്യസ്ഥ ഭാഷയിലുള്ള ഗ്രന്ഥങ്ങള്‍. യു.എ.ഇയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സ്കൂള്‍ ലൈബ്രറികള്‍ മുഖേന ഗ്രന്ഥങ്ങള്‍ ലഭ്യമാക്കുവാനാണ് ലക്ഷ്യമിടുന്നത്.ഗള്‍ഫ് മോഡല്‍ സ്കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍ ഗള്‍ഫ് മോഡല്‍ സ്കൂള്‍ ഡയരക്ടര്‍ അഡ്വ:നജീദ്, പി.കെ.അന്‍വര്‍ നഹ, ചെമ്മുക്കന്‍ യാഹുമോന്‍, പി.എച്ച്.എസ് .തങ്ങള്‍, മഹ്മൂദ് ഹാജി, മുസ്തഫ തിരൂര്‍, മുസ്തഫ വേങ്ങര ,ഇ.ആര്.അലി മാസ്റ്റര്‍, വി.കെ.റഷീദ്, ഇ.സാദിഖലി, മുനീര്‍ തയ്യില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
RECENT NEWS

പെരിന്തൽമണ്ണയിൽ മൂന്ന് സ്കൂൾ വിദ്യാർഥികളെ കുത്തിപരിക്കേൽപിച്ച് സഹപാഠി
അക്രമത്തിൽ പങ്കെടുത്ത രണ്ടു വിദ്യാർഥികളേയും അവരുടെ രക്ഷിതാക്കളേയും സ്റ്റേഷനിലെത്തിച്ച് പോലീസ് മൊഴിയെടുക്കുകയാണ്