‘ഉളുപ്പ് വേണം ഉളുപ്പ്’; മുഖ്യമന്ത്രിയോട് പികെ ഫിറോസ്

‘ഉളുപ്പ് വേണം ഉളുപ്പ്’;  മുഖ്യമന്ത്രിയോട് പികെ ഫിറോസ്

 

കോഴിക്കോട്: ഹിമാചല്‍ പ്രദേശിലെ തിയോഗ മണ്ഡലത്തിലെ സിപിഎം വിജയം ആഘോഷിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് യൂത്ത് ലീഗ് സംസ്ഥാനജനറല്‍ സെക്രട്ടറി പികെ ഫിറോസ്. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലെ സിപിഎം നിലപാടിനെയും പികെ ഫിറോസ് ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിക്കുന്നു.

ബിജെപിയെയും കോണ്‍ഗ്രസിനെയും എതിരിട്ട് ജയിച്ചതാണെന്ന മന്ത്രിയുടെ പോസ്റ്റിനാണ് ഫിറോസ് വിമര്‍ശനമുയര്‍ത്തിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിയതിനെ തുടര്‍ന്ന് സിപിഎമ്മിന് പിന്തുണ നല്‍കിയതിനെ തുടര്‍ന്നാണ് വിജയിക്കാനായതെന്ന് അദ്ദേഹം പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം

ഹിമാചല്‍പ്രദേശിലെ തിയോഗ നിയമസഭാ മണ്ഡലത്തില്‍ സി.പി.എം സ്ഥാനാര്‍ത്ഥിക്ക് വിജയം. തങ്ങളുടെ സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് സി.പി.എമ്മിനെ പിന്തുണക്കുകയായിരുന്നു. എന്ന് വെച്ചാല്‍ കോണ്‍ഗ്രസിന്റെ കൂടി വോട്ട് വാങ്ങിയാണ് സി.പി.എം അവിടെ വിജയിച്ചത്. കാരണം മറ്റൊന്നുമല്ല മുഖ്യ ശത്രു ബി.ജെ.പിയാണ്. എന്നിട്ടും മ്മടെ മുഖ്യമന്ത്രി പറഞ്ഞത് നോക്കൂ. കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും എതിരിട്ടാണ് ജയിച്ചതത്രേ! ഉളുപ്പ് വേണം ഉളുപ്പ്

ഇനി ഗുജറാത്തിലെ തെരഞ്ഞെടുപ്പില്‍ സി.പി.എം നിലപാട് എന്തായിരുന്നു. സംശയമില്ല ബി.ജെ.പി തോല്‍ക്കണം. അപ്പോ കോണ്‍ഗ്രസോ? കോണ്‍ഗ്രസ് ജയിക്കാനും പാടില്ല. എന്താ കാരണം. നവലിബറല്‍ നയങ്ങള്‍. ഒലക്കേടെ മൂട്…..

Sharing is caring!